സൂപ്പര്‍ ബ്ലോഗര്‍ : ഇടിവെട്ട് തമാശകള്‍ തുടരുന്നു

ബൂലോകം ഓണ്‍ലൈന്‍ നടത്തുന്ന ഈ വര്‍ഷത്തെ സൂപ്പര്‍ ബ്ലോഗര്‍ മത്സരത്തെ ഞാന്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. ഇന്നൊരു സുഹൃത്തിന്റെ ഫേസ്ബുക്ക്‌ മെസ്സേജ് ഇപ്പോള്‍ കിട്ടി. നിങ്ങള്‍ അവിടെയൊന്ന് പോയി നോക്കൂ.. ഇപ്പോഴത്തെ ലീഡിംഗ് നില നോക്കിയാല്‍ നല്ല തമാശ കാണാമെന്ന്. ഞാന്‍ പോയി നോക്കി. ഇച്ചിരി തമാശയുണ്ട്. ആദ്യമേ പറയാം. ഞാന്‍ ഈ ലിസ്റ്റില്‍ ഇല്ല. ഇതിനു മുമ്പ് ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളതിനാലാണ് ലിസ്റ്റില്‍ ഇല്ലാത്തത്. അതുകൊണ്ട് തന്നെ ഈ പോസ്റ്റ്‌ എനിക്ക് വേണ്ടിയുള്ള ഒരു കാമ്പയിന്‍ അല്ല. മലയാളത്തിലെ ഒട്ടുമിക്ക ബ്ലോഗര്‍മാരും ആ ലിസ്റ്റിലുണ്ട്. ഏതാണ്ട് നൂറോളം പേര്‍ ഉണ്ടെന്നു തോന്നുന്നു.

വോട്ടിംഗ് ട്രെണ്ടിന്റെ ഇപ്പോഴത്തെ സ്ക്രീന്‍ ഷോട്ട് ഇതാണ്. 
 








ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ മുന്നിട്ടു നില്‍ക്കുന്നത് ജോയ് കുളനടയാണ്. 26.33 % വോട്ടുകള്‍ !! അദ്ദേഹം ബ്ലോഗിങ്ങില്‍ സജീവമായി ഉള്ള ആളാണോ എന്നറിയില്ല. ഏതായാലും അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ 2012 ല്‍ ഒരു പോസ്റ്റ് പോലുമില്ല. 2011 ജനുവരിയിലാണ് അവസാനത്തെ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഏതെങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ എന്തെങ്കിലും എഴുതുന്നതായും എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.  ചില നല്ല കാര്‍ട്ടൂണുകള്‍ കണ്ടിട്ടുണ്ട്. എന്തരോ ആകട്ട്‌. അദ്ദേഹമാണ് അതിപ്രശസ്തരായ മറ്റു ബ്ലോഗര്‍മാരെയെല്ലാം ബഹുദൂരം പിന്നിലാക്കി കുതിച്ചു കയറുന്നത്. നല്ല എഴുത്തുകാരനും ഒന്നിലധികം ബ്ലോഗുകളുമുള്ള ഡോകടര്‍ ജയന്‍ ദാമോദരനാണ് രണ്ടാം സ്ഥാനത്തുള്ളത്. അദ്ദേഹത്തിന് ഇതെഴുതും വരെ ലഭിച്ചിട്ടുള്ളത് 13.99% വോട്ടുകള്‍. അതിലേറെ തമാശ മലയാള ബ്ലോഗുകളില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ബെര്‍ളി തോമസ്‌ മൂന്നാം സ്ഥാനത്താണ് എന്നുള്ളതാണ്. 12.38% വോട്ടുകള്‍. ബ്ലോഗിങ്ങില്‍ കഴിവ് തെളിയിച്ച ഷബീര്‍ അലിയും ബ്ലോഗിലും ഫേസ്ബുക്കിലും നിറഞ്ഞു നില്‍ക്കുന്ന കെ പി സുകുമാരന്‍ അഞ്ചരക്കണ്ടിയും  നാലും അഞ്ചും സ്ഥാനങ്ങളില്‍ ആണുള്ളത്. 


ദു:ഖകരമായ അവസ്ഥ ചിന്തയിലും എഴുത്തിലും അവതരണത്തിലും സാങ്കേതിക മികവിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെക്കുന്ന ലിസ്റ്റിലുള്ള പല നല്ല ബ്ലോഗര്‍മാര്‍ക്കും  അവരര്‍ഹിക്കുന്ന വോട്ടുകള്‍ കിട്ടിയിട്ടില്ല എന്നതാണ്. ഇങ്ങനെ ഒരു മത്സരം നടക്കുന്ന കാര്യം വേണ്ടത്ര വായനക്കാരിലേക്ക് എത്തിക്കാണില്ല എന്നതായിരിക്കാം അതിനു കാരണം എന്നെനിക്കു തോന്നുന്നു. വോട്ട് അഭ്യര്‍ത്ഥിച്ചു കൊണ്ട് സ്വയം ക്യാമ്പയിന്‍ നടത്തുവാന്‍ അവരൊന്നും തയ്യാറാകാത്തതുമാവാം മറ്റൊരു കാരണം. എന്നാലും നല്ല ബ്ലോഗര്‍മാര്‍ അംഗീകരിക്കപ്പെടണം അവരുടെ ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തണം. ഒരു മത്സരത്തിലുപരി അതാണ്‌ ഇതുകൊണ്ടൊക്കെ ഉണ്ടാവേണ്ടത്. ബൂലോകം ഓണ്‍ലൈനിന്‍റെ സ്ഥാപകനായ ഡോകടര്‍ ജെയിംസ് ബ്രൈറ്റിന്റെ താത്പര്യവും അതുതന്നെയാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.

എന്റെ ഈ പോസ്റ്റിനു ദുരുദ്ദേശങ്ങള്‍ ഒന്നുമില്ല. നല്ല ബ്ലോഗര്‍മാര്‍ അംഗീകരിക്കപ്പെടണം. അര്‍ഹതപ്പെട്ടവരിലേക്ക് ഈ അവാര്‍ഡ് എത്തണം. കഴിഞ്ഞ തവണ മത്സരം നടക്കുമ്പോഴും ഞാനിതു പോലെ ഒരു ചെറിയ പ്രചാരണ ഇടപെടല്‍ നടത്തിയിട്ടുണ്ട്. പോസ്റ്റിന്റെ ഉദ്ദേശ ശുദ്ധിയെ തെറ്റിദ്ധരിച്ച പലരില്‍ നിന്നും ധാരാളം പഴിയും കേട്ടിട്ടുണ്ട്. എന്തെഴുതിയാലും ചീത്ത കേള്‍ക്കുക എന്നുള്ളത് എന്റെ ഒരു തലവരയാണ്. അത് അടുത്ത കാലത്തൊന്നും മാറുമെന്നും തോന്നുന്നില്ല.

ഇനി രണ്ടു ദിവസവും കൂടി മാത്രമാണ് (Dec 31 വരെ) വോട്ടു ചെയ്യാനുള്ള അവസരമുള്ളത്.  വോട്ടിങ്ങിനുള്ള ലിങ്ക് ഇതാണ് . അവിടെ വോട്ടുകള്‍ രേഖപ്പെടുത്തുക. വ്യക്തിബന്ധങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും അപ്പുറം നല്ല ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കുക. ബ്ലോഗുകളുടെയും സോഷ്യല്‍ മീഡിയയുടെയും ലോകം കൂടുതല്‍ അര്‍ത്ഥപൂര്‍ണമായി വളരട്ടെ. എല്ലാ ഭാവുകങ്ങളും.

Recent Posts
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
ന്യൂസ് വീക്കും പൂട്ടുന്നു. മനോരമേ, ജാഗ്രതൈ!!
ജസിന്താ, നീ മരിച്ചാലെന്ത്? ഞങ്ങള്‍ക്ക് റേറ്റിംഗ് കൂട്ടണം 
മഅ്ദനിക്ക് മനുഷ്യാവകാശമുണ്ടോ? ഉണ്ടോ?

Related Posts
ജനകോടികളുടെ വിശ്വസ്ത ബ്ലോഗര്‍
ഇതെന്തോന്ന് സൂപ്പര്‍ ബ്ലോഗര്‍ ?
ഇതാണ് സൂപ്പര്‍ ബ്ലോഗര്‍ !!!