മലയാളത്തിലെ ബ്ലോഗര്‍മാരെ പരിചയപ്പെടുത്തുന്ന അവരുടെ പരിപാടിയുടെ ആദ്യ എപ്പിസോഡുകളില്‍ ബെര്ളിയുടെയും എന്റെയും അഭിമുഖങ്ങള്‍ നല്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇനി കുറച്ചു കാലത്തേക്ക് ഞാന്‍ ദര്‍ശന ടി വി യുടെ ഒരു കടുത്ത സപ്പോര്‍ട്ടര്‍ ആയിരിക്കും. ഏറ്റവും ചുരുങ്ങിയത് രണ്ടാഴ്ചക്കെങ്കിലും, അത് കഴിഞ്ഞുള്ളത് ഇപ്പോള്‍ പറയാന്‍ പറ്റില്ല.
ഓരോ ആഴ്ചയിലും ഓരോ ബ്ലോഗറെ പരിചയപ്പെടുത്തുക എന്നതാണ് ഇ-ലോകം പരിപാടിയിലൂടെ ദര്‍ശന ടി വി ചെയ്യുന്നത്. പുതുതലമുറയില്‍ തരംഗം തീര്‍ക്കുന്ന സോഷ്യല്‍ മീഡിയയുടെ നവചലനങ്ങളിലേക്ക് പതിയെ കണ്തുറക്കാനുള്ള ഈ കൊച്ചു ശ്രമത്തെ അഭിനന്ദിക്കുന്നു. പുതിയ കാലത്തിന്റെ സംവേദന രീതികളെയും ആശയ വിനിമയ മാധ്യമങ്ങളെയും അവഗണിച്ചു കൊണ്ട് ആര്‍ക്കും മുന്നോട്ടു പോകാന്‍ സാധ്യമല്ല. പഴയ 'കണ്ണാടി'കളില്‍ മുഖം മിനുക്കി കാലം കഴിച്ചു കൂട്ടുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ക്കിടയില്‍ ദര്‍ശന ടി വി യുടെ ഈ ചെറിയ സംരംഭം വേറിട്ട് നില്ക്കുന്നു എന്ന് പറയാതെ വയ്യ. സോഷ്യല്‍ മീഡിയയെ സസൂക്ഷ്മം നിരീക്ഷിക്കുന്നവരാണ് ഇന്നത്തെ മാധ്യമ പ്രവര്‍ത്തകരില്‍ പലരും. പുതിയ ആശയങ്ങളും ത്രെഡുകളുമെല്ലാം അവര്‍ അവിടെ നിന്ന് പൊക്കുകയും ചെയ്യുന്നുണ്ട്. എന്നാലും സോഷ്യല്‍ മീഡിയയെ അംഗീകരിക്കാനോ അവിടെയുള്ള ചലനങ്ങളെ പ്രേക്ഷകര്‍ക്കും വായനക്കാര്‍ക്കും പരിചയപ്പെടുത്താനോ അവര്‍ തുനിയാറില്ല.
കാണാത്തവര്‍ക്ക് വേണ്ടി ബെര്‍ളിയുടെ അഭിമുഖം ഇവിടെ നല്കുന്നു.
ക്ഷമ നല്ലപോലെയുള്ളവര്ക്ക് എന്റെ കത്തിയും ഇവിടെ കേള്‍ക്കാം.
(Special thanks to Mr. Jareer Vengara & Mr. Jaisal Feroke)
(Special thanks to Mr. Jareer Vengara & Mr. Jaisal Feroke)
വേണ്ടത്ര പരിഗണനയും ശ്രദ്ധയും കിട്ടാത്ത നിരവധി ബ്ലോഗര്‍മാരും ബ്ലോഗുകളും മലയാളത്തിലുണ്ട്. ഓണ്‍ലൈന്‍ രംഗത്തെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളും രീതികളും അറിയാത്തതിനാല്‍ അവരില്‍ പലരും പുറംതള്ളപ്പെട്ടുപോകുന്നു എന്ന് മാത്രം. അത്തരം ബ്ലോഗര്‍മാരെയും ബ്ലോഗുകളെയും തിരഞ്ഞു പിടിച്ചു പരിചയപ്പെടുത്തുവാന്‍ ദര്‍ശന മുന്നോട്ടു വരും എന്ന് കരുതട്ടെ. ഈ ചാനല്‍ പിച്ചവെച്ചുതുടങ്ങുന്നതേയുള്ളൂ. അതിന്റേതായ പരിമിതികളും
ബാലാരിഷ്ടതകളും ഈ പരിപാടിയില്‍ കണ്ടേക്കാമെങ്കിലും അവ നമുക്ക്
ക്ഷമിക്കാവുന്നതേയുള്ളൂ. വരും എപ്പിസോഡുകളില്‍ കൂടുതല്‍
പ്രൊഫഷണലിസത്തിലേക്ക് അവര്‍ എത്തിച്ചേരും എന്ന് പ്രതീക്ഷിക്കാം.
ഇതിന്റെ അവതാരകനായ റിയാസ് ടി അലി ഒരു ബ്ലോഗറാണെന്നതും സന്തോഷകരമായ കാര്യമാണ്. ബ്ലോഗര്‍മാര്‍ എല്ലാവരും റിയാസിന് പിന്തുണ കൊടുക്കുക. അദ്ദേഹത്തിന്റെ ബ്ലോഗില്‍ പോയി കമന്റടിക്കുക. ഓരോരുത്തരെയായി റിയാസ് അഭിമുഖത്തിനു വിളിക്കും. ക്യൂ പ്ലീസ്.
മ്യാവൂ: ബെര്‍ളിയെക്കുറിച്ച് അഭിമുഖത്തില്‍ പറഞ്ഞത് കാര്യമാക്കേണ്ട!!
Related Posts
ഫേസ്ബുക്കിനെ ആര്‍ക്കാണ് പേടി?
ബ്ലോഗും ഫേസ്ബുക്കും ടോയ്ലറ്റ് സാഹിത്യമോ?
Recent Posts
ഇടുക്കി ഡാമിന്റെ വിസ്മയക്കാഴ്ച്ചകളിലേക്ക്
അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്
വയലാര്ജീ, ഇങ്ങോട്ട് കെട്ടിയെടുക്കല്ലേ,
ആമിര്ഖാന് ഹാജിയാര് !