പിണറായി സഖാവ് വീണ്ടും കച്ചറയുണ്ടാക്കുകയാണ്. യേശു ക്രിസ്തുവിന്റെ അരയില്‍ അരിവാള്‍ ചുറ്റിക തൂക്കിയതിന്റെ പുകില് ഇനിയും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് കാന്തപുരത്തിന്റെ മുടിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇതിയാന്‍ ഇതെന്തിനുള്ള പുറപ്പാടാണെന്നു ഒരു പിടിയും കിട്ടുന്നില്ല. ഏത് മുടിയും കത്തിച്ചാല്‍ കത്തുമെന്നാണ് സഖാവ് പറഞ്ഞിരിക്കുന്നത്!!. പോരേ പൂരം. പറഞ്ഞു തീര്‍ന്നില്ല. ഉടന്‍ തന്നെ വന്നു കാന്തപുരം ഉസ്താദിന്റെ ഫത് വ. "രാഷ്ട്രീയക്കാര്‍ക്ക് മതത്തില്‍ ഇടപെടാന്‍ അവകാശമില്ല. ഇടപെട്ടാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ല".
ഈ മുടി കത്തിച്ചാല്‍ കത്തുമെന്നു നൂറ്റൊന്നു ശതമാനം ഉറപ്പുള്ള ആദ്യത്തെ ആള്‍ കാന്തപുരമാണ്. അതുകൊണ്ടാണ് ആ മുടിയുടെ നാലയലത്ത് ഒരു തീപ്പെട്ടിക്കൊള്ളി വെക്കാന്‍ പോലും അദ്ദേഹം സമ്മതിക്കാത്തത്. ഇതൊക്കെ ഏത് പോലീസുകാരനും അറിയാവുന്ന കാര്യമാണ്. കാന്തപുരത്തിന് സിന്ദാബാദ് വിളിക്കുന്ന ആളുകള്‍ക്കും ഇക്കാര്യത്തില്‍ അണുമണിത്തൂക്കം സംശയം ഉണ്ടാവുമെന്ന് തോന്നുന്നില്ല. നാല് വോട്ടു കിട്ടുന്നത് മുടക്കേണ്ട എന്ന് കരുതിയാണ് ലീഗ് നേതാക്കള്‍ പോലും മുടിക്കെതിരെ ഒരക്ഷരം മിണ്ടാത്തത്. അപ്പോള്‍ കാന്തപുരം ഉസ്താദുമായി പതിറ്റാണ്ടുകളുടെ ചങ്ങാത്തമുള്ള പിണറായി ഉസ്താദ് ഇങ്ങനെ പറയാന്‍ കാരണമെന്താണ്. അതാണ് എനിക്ക് പിടി കിട്ടാത്തത്.
കാലാകാലങ്ങളായി കാന്തപുരത്തിന്റെ വോട്ടു വാങ്ങുന്നത് സഖാക്കളാണ് എന്നത് ഒരു തുണിയഴിച്ചിട്ട സത്യമാണ്. കാന്തപുരം എന്ത് പ്രസ്താവന നടത്തിയാലും പടച്ചോന്റെ കൃപയുണ്ടായി അദ്ദേഹത്തിന്‍റെ അണികള്‍ കൊന്നാലും ലീഗിന് വോട്ടു ചെയ്യില്ല. അവരുടെ ഒരു മൈന്‍ഡ് സെറ്റ് അതാണ്. ഇ കെ വിഭാഗം സുന്നികള്‍ ലീഗിന്റെ കൂടെ ഉള്ളിടത്തോളം കാലം ദുഫായീന്ന് ഖസ്റജി തന്നെ വന്ന് പറഞ്ഞാലും അവര്‍ മാറ്റിക്കുത്തില്ല. പക്ഷേ, രാഷ്ട്രീയക്കാരെക്കാള്‍ ഒരു മുഴം നീട്ടിയെറിയാനുള്ള തന്ത്രം കയ്യിലുള്ളതിനാല്‍ ആര് ജയിച്ചാലും അവര്‍ക്കാണ് ഞങ്ങള്‍ വോട്ടു ചെയ്തത് എന്ന് കാന്തപുരം പറയും. പാവം ലീഗുകാര്‍ അത് വിശ്വസിക്കുകയും കാന്തപുരത്തിന്റെ കൂടെയിരുന്നു നെയ്ച്ചോറും ബിരിയാണിയും കഴിച്ചു അല്‍ഹംദുലില്ല എന്ന് പറഞ്ഞു കൈ കഴുകി പോരുകയും ചെയ്യും.
ഈ അടിയൊഴുക്കുകളൊക്കെ പച്ച വെള്ളം പോലെ അറിയാവുന്ന ആളാണ് സഖാവ് പിണറായി. അതുകൊണ്ടാണ് മൂപ്പര്‍ക്ക് ഇതെന്തു പറ്റി എന്ന് നാം ചോദിച്ചു പോകുന്നത്. നാല്പതു കോടി ചെലവില്‍ നിര്‍മിക്കുന്ന തിരുകേശപ്പള്ളിയുടെ പണി പൂര്‍ത്തിയായാല്‍ അതിന്റെ ഉദ്ഘാടനത്തിന് സ്റ്റേജില്‍ ഇരിക്കേണ്ട ആളാണ് പിണറായി. ആ അവസരമാണ് വെറുതെ കളഞ്ഞു കുളിച്ചിരിക്കുന്നത്. ഏതായാലും ഒരു കാര്യം ഉറപ്പാണ്. പിറവത്ത് കാന്തപുരത്തിന് വോട്ടൊന്നും ഇല്ല!!. Latest update പിണറായിക്കൊരു റെഡ് സല്യൂട്ട്! മതം ആരുടേയും തറവാട്ടു സ്വത്തല്ല.
Related Posts
തിരുകേശപ്പള്ളി: വൈ ദിസ് കൊലവെറി?