അഹങ്കാരം കൊണ്ട് പറയുകയാണെന്ന് കരുതരുത്, അല്പം അഹങ്കാരം എനിക്കുണ്ട്. കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിക്ക് വേണ്ടി നാം നടത്തിയ ക്യാമ്പയ്ന്‍ വിജയിച്ചിരിക്കുന്നു. മനോരമയുടെ ന്യൂസ്‌മേക്കര്‍ മത്സരത്തില്‍ ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, സലിം കുമാര്‍ എന്നിവരെ പിന്തള്ളി കൊച്ചൌസേപ്പ് തന്നെ താരമായി മാറിയിരിക്കുകയാണ്. കുറച്ചെങ്കിലും കുറച്ചു വോട്ട് ഒരു മനുഷ്യ സ്നേഹിക്ക് നേടിക്കൊടുക്കാനുള്ള ശ്രമത്തില്‍ പങ്കാളിയായതില്‍ എനിക്കുള്ള അഹങ്കാരം ഞാന്‍ എല്ലാവരെയും വിനയപൂര്‍വ്വം അറിയിക്കുകയാണ്.
കഴിഞ്ഞ തവണ പ്രീജ ശ്രീധരനു വേണ്ടി ഇറങ്ങിയത് പോലെ ഇത്തവണ കൊച്ചൌസേപ്പിന് വേണ്ടി ഇറങ്ങിയപ്പോള്‍ പലരും പറഞ്ഞു. 'അവാര്‍ഡ് ചാണ്ടി സാറോ അതല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിയോ കൊണ്ട് പോകും, നിങ്ങള് ബ്ലോഗു പൂട്ടി കാശിക്കു പോകേണ്ടിയും വരും'. ലോട്ടറി അടിച്ചപ്പോള്‍ ഇന്നസന്‍റ് കാച്ചിയത് പോലുള്ള നാല് ഡയലോഗ് അവരോടു പറയണം എന്നെനിക്കുണ്ട്. പക്ഷെ എന്റെ അഹങ്കാരം അതിനെന്നെ അനുവദിക്കുന്നില്ല!
ആറ് ലക്ഷത്തോളം പേര്‍ പങ്കെടുത്ത വോട്ടിങ്ങില്‍ കൊച്ചൌസേപ്പിന് ലഭിച്ചത് ഏറെയും ഓണ്‍ലൈന്‍ വോട്ടുകളാണ് എന്നാണു അറിയാന്‍ കഴിഞ്ഞത്. രാഷ്ട്രീയത്തിനും സിനിമക്കും അപ്പുറം മാനുഷികതയുടെ മഹാസ്പര്‍ശത്തിനു മലയാളിയുടെ പൗരബോധം വില കല്പിച്ചിരിക്കുന്നു എന്ന് വേണം പറയാന്‍. എസ് എം എസ് ചെയ്ത് മനോരമക്കും മൊബൈല്‍ കമ്പനിക്കും കാശ് കൊടുക്കാതെ ഓണ്‍ലൈനില്‍ ഫ്രീയായി വോട്ട് ചെയ്ത എല്ലാവര്‍ക്കും ഒരു പെരിയ താങ്ക്സ്. രാഷ്ട്രീയ നേതാക്കളെയും സിനിമാ താരത്തെയും മാറ്റി നിര്‍ത്തി സ്വന്തം ജീവിതം കൊണ്ടും ശരീരം കൊണ്ടും മാനുഷികതയുടെ മാറ്റ് തെളിയിച്ച കൊച്ചൌസേപ്പിനെ തിരഞ്ഞെടുത്തത് വഴി സത്യത്തില്‍ കൊച്ചൌസേപ്പിനോടൊപ്പം പ്രേക്ഷകരും താരങ്ങളായിരിക്കുകയാണ്.
വോട്ട് ചെയ്ത വിവരം ബ്ലോഗ്, ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ഇമെയില്‍ എന്നിവയിലൂടെ അറിയിക്കുകയും ഈ ഓണ്‍ലൈന്‍ ക്യാമ്പയിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത നിരവധി പേരുണ്ട്. അവര്‍ക്കൊക്കെയും നന്ദി പറയുന്നു. ഉമ്മന്‍ ചാണ്ടി, കുഞ്ഞാലിക്കുട്ടി, സലിം കുമാര്‍ എന്നിവരുടെ ഫാന്‍സുകാര്‍ക്ക് എന്റെ അനുശോചനവും റീത്തും അര്‍പ്പിക്കുകയാണ്. വിധിയുണ്ടെങ്കില്‍ അടുത്ത വര്‍ഷത്തെ ന്യൂസ് മേക്കറില്‍ നമുക്ക് വീണ്ടും കാണാം.
മ്യാവൂ:- വീഗാ ലാന്‍ന്റിലേക്ക് എനിക്കും കുടുംബത്തിനും ഒരു ആജീവനാന്ത ഫ്രീ പാസ് തരണമെന്ന് ആവശ്യപ്പെട്ട് ഒരു ടെലഗ്രാം ഞാന്‍ കൊച്ചൌസേപ്പിന് അയച്ചിട്ടുണ്ട്!.
Related Posts
കൊച്ചൌസേപ്പ് ജയിക്കില്ലേ ?
വ്യത്യസ്തനാമൊരു കൊച്ചൌസേപ്പ്
പ്രീജ ശ്രീധരന് ഒരു വോട്ട്
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
സുരേഷ് ഗോപി സെറോക്സ് കോപ്പിയല്ല
ഏജന്റുമാരുടെ സമരം, മനോരമ വിറക്കുന്നു.