ഇന്ത്യയെ പാക്കിസ്ഥാന്‍ കരളിന്റെ കരളായ രാജ്യമായി പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഒറ്റ സന്ദര്‍ശനത്തോടെ ഇന്ത്യന്‍ യുവാക്കളുടെ കരളിന്റെ കരളായി മാറിയ ഹിന റബ്ബാനി ഖര്‍ ആണ് ഇക്കാര്യം പാക്കിസ്ഥാന്‍ പാര്‍ലിമെന്റില്‍ പറഞ്ഞിരിക്കുന്നത്. പാകിസ്ഥാന്റെ Most Favoured Nation (MFN) പദവിക്കാണ് ഇന്ത്യ അര്‍ഹയാവാന്‍ പോവുന്നത്. രാത്രിയായാല്‍ ഭാര്യയെ കരളിന്റെ കരളേ എന്ന് വിളിക്കുകയും നേരം വെളുത്താല്‍ കരണക്കുറ്റി നോക്കി അടിക്കുകയും ചെയ്യുന്ന ചില ഭര്‍ത്താക്കന്മാരെ കണ്ടിട്ടുണ്ട്. അതുപോലുള്ള ഒരു ഏര്‍പ്പാടായി ഇത് മാറുമോ എന്ന ആശങ്ക എനിക്കില്ല്ലാതില്ല. എങ്കിലും പറഞ്ഞത് ഹിന റബ്ബാനി ആയതിനാല്‍ ഒറ്റയടിക്കങ്ങ് തള്ളിക്കളയാന്‍ മനസ്സ് സമ്മതിക്കുന്നില്ല.
ഇന്ത്യ പാക്കിസ്ഥാനെ കരളിന്റെ കരളായി (Most Favoured Nation) 1996 ല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനു ശേഷം അവരുമായി നാം കിടുകിടിലന്‍ പോരാട്ടങ്ങള്‍ നടത്തിയിട്ടുമുണ്ട്!!. ഇപ്പോഴും നമ്മുടെ മോസ്റ്റ് ഫാവേര്‍ഡ് ലിസ്റ്റില്‍ പാക്കിസ്ഥാന്‍ ഉണ്ട്. മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലും!!. സത്യം പറഞ്ഞാല്‍ ഇതൊരു ട്രേഡ് ഉടമ്പടിയാണ്. വാണിജ്യ വ്യാപാര നയങ്ങളില്‍ സമാനമായ സഹകരണം ഉറപ്പാക്കുകയും ഇറക്കുമതി കയറ്റുമതി രംഗത്ത് തികഞ്ഞ സൗഹൃദം പുലര്‍ത്തുകയുമാണ് MFN പദവി കൊണ്ട് അര്‍ത്ഥമാക്കുന്നത്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള രാജ്യങ്ങള്‍ പരസ്പരം MFN പദവി നല്‍കി വ്യാപാര സഹകരണം പ്രഖ്യാപിക്കുക എന്നതാണ് പൊതുവായി സ്വീകരിച്ചു വരുന്ന രീതി. എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പരമ്പരാഗത ഒടക്കാണ് വളരെ സാധാരണമായ ഈ ട്രേഡ് ഉടമ്പടിയെ പോലും അസാധാരണമായ ഒരു വാര്‍ത്തയാക്കി മാറ്റുന്നത്.
ഹിനയുടെ ഇന്ത്യയിലേക്കുള്ള വരവ് നമ്മുടെ മാധ്യമങ്ങള്‍ ശരിക്കും ആഘോഷിച്ചതാണ്. മാധ്യമങ്ങള്‍ മാത്രമല്ല വിദേശകാര്യമെന്താണെന്ന് കേട്ടറിവ് പോലുമില്ലാത്ത സോഷ്യല്‍ മീഡിയയിലെ ചുള്ളന്മാര്‍ പോലും ഹിനയുടെ ഫോട്ടോകള്‍ ടാഗിക്കളിച്ചു. കാക്കതൊള്ളായിരം വിദേശ കാര്യമന്ത്രിമാര്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടാകും. (വേണേല്‍ അല്പം കുറയ്ക്കാം) പക്ഷേ ഒരു വള്ളിക്കുന്നും അവരെക്കുറിച്ച് ബ്ലോഗ് എഴുതിയിട്ടില്ല. അല്പം സൗന്ദര്യം ഉണ്ടായാലുള്ള ഗുണം ഇതാണ്. നല്ലത് പറയാന്‍ നൂറാളുണ്ടാവും. (ഇല്ലേല്‍ സലിംകുമാറിന്റെ ഗതി വരും. ഓസ്കാറല്ല അതിനപ്പുറമുള്ള അവാര്‍ഡിന് പരിഗണിച്ചാലും ഒരുത്തനും തിരിഞ്ഞു നോക്കില്ല). സൗന്ദര്യത്തോടൊപ്പം അല്പം തന്റെടത്തോടെ ഇതുപോലുള്ള തീരുമാനങ്ങള്‍ എടുക്കുക കൂടി ചെയ്താലോ?. പിന്നെ പറയുകയും വേണ്ട. ഫാന്‍സുകാര്‍ സ്നേഹിച്ചു കൊല്ലും. അമേരിക്കയിലെ മസാച്ചുസെറ്റ്സ് യൂനിവേര്‍സിറ്റിയില്‍ നിന്നും ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദമെടുത്ത ഈ മുപ്പത്തിമൂന്നുകാരിയുടെ കാര്യത്തില്‍ അതാണ് സംഭവിക്കാന്‍ പോകുന്നത്. MFN തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ ഹിന റബ്ബാനി ഇന്ത്യക്കാരുടെ സ്വന്തം റബ്ബാനി ആവും. അവരുടെ മുന്നില്‍ ഐശ്വര്യറായിയും കത്രീന കൈഫുമെല്ലാം ഇസ്പേഡ് ഏഴാം കൂലികള്‍ ആയെന്നും വരും.
ഈ നാണയത്തിന് ഒരു മറുവശമുണ്ട്. ഹിന ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരി ആവുന്നതോടെ മറ്റൊന്ന് കൂടി സംഭവിക്കും. പാകിസ്ഥാനിലെ അതി തീവ്രവാദികളുടെ കണ്ണിലെ കരടായി മാറും ഹിന. ഇന്ത്യയുമായി നിലവിലുള്ള ബന്ധം തന്നെ ഇല്ലാതാക്കണം എന്ന് അവര്‍ മുറവിളി കൂട്ടുന്നതിനിടയിലാണ് ഹിനയുടെ ഇന്ത്യന്‍ സന്ദര്‍ശനവും ഇപ്പോഴുള്ള ഈ കെട്ടിപ്പിടുത്തവും. മാത്രമല്ല ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാവാത്ത ഒരു പ്രശ്നവും ഇല്ല എന്നും ഹിന പ്രഖ്യാപിച്ചു. അവരുടെ MFN പ്രസ്താവനക്കെതിരെ ഇതിനകം തന്നെ പാക്കിസ്ഥാനില്‍ മുറവിളികള്‍ ഉയര്‍ന്നു കഴിഞ്ഞു. തീവ്രവാദികളെ പിണക്കിയ രാഷ്ട്രീയ നേതാക്കന്മാര്‍ വെടിയുണ്ടകള്‍ക്കു മുന്നില്‍ മരിച്ചു വീണ നിരവധി അനുഭവങ്ങളുള്ള പാകിസ്ഥാനില്‍ വരും നാളുകളില്‍ ഹിന റബ്ബാനിക്ക് കൂടുതല്‍ സുരക്ഷ സന്നാഹങ്ങള്‍ വേണ്ടി വരുമെന്നത് ഉറപ്പാണ്. വിമര്‍ശനങ്ങളെ ഹിന എങ്ങിനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും MFN പദവിയുടെ ഭാവി. തീവ്രവാദികളുടെ എതിര്‍പ്പിനെ അതിജയിക്കാന്‍ ഹിനക്ക് കഴിയട്ടെ.. അതുവഴി ഹിനയെ കരളിന്റെ കരളാക്കാന്‍ നമുക്കും അവസരം ഉണ്ടാകട്ടെ. ജയ് ഹിന്ദ്.
മ്യാവൂ :- സല്‍മാന്‍ ഖാന്റെ അടുത്ത നായിക ഹിനയായാല്‍ എപ്പടിയിരിക്കും? പടം ഓടുമോ? ഒരു ചിന്ന ഡൌട്ട് .. (പ്രതികരണങ്ങള്‍ )

Beauty Meets Quality?