പലരും ഉന്നയിക്കുന്ന ഒരു സംശയമാണിത്. ഹസാരേ അണ്ണന്‍ ഫ്രോഡാണോ എന്നത്?. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെയും പാര്‍ലമെന്റിനെയും ബ്ലാക്ക് മെയില്‍ ചെയ്തു കൊണ്ടുള്ള ഒരു വയസ്സന്റെ ദുര്‍വാശികള്‍ക്ക് എത്രത്തോളം പ്രസക്തിയുണ്ട്?. കോര്‍പറേറ്റ് ഭീമന്മാരും സംഘപരിവാര്‍ സഹയാത്രികരും സ്പോന്‍സര്‍ ചെയ്യുന്ന ഒരു നിരാഹാര സമരത്തിന് അല്പം മീഡിയ പിന്തുണ ലഭിച്ചു എന്ന് കരുതി ഹസാരേ അണ്ണന്‍ ഗാന്ധിജി ആകുമോ? ഒരു സിറ്റിംഗിന് ഇരുപത്തിയഞ്ച് ലക്ഷം കാശ് വാങ്ങിക്കുന്ന ശാന്തിഭൂഷന്‍ വക്കീലന്മാരുടെ കളിപ്പാട്ടമായി തുള്ളുന്ന ഒരാളുടെ പിന്നാലെ പോയിട്ട് ഇന്ത്യന്‍ ജനാധിപത്യം എന്ത് നേടും? ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കണ്ടെത്തുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം.
അണ്ണാ ഹസാരേക്ക് അനുകൂലമായും എതിരായും എത്രമാത്രം വാദഗതികള്‍ ഉണ്ടായാലും ശരി അഴിമതിക്കെതിരായ ഒരു ജനകീയ മുന്നേറ്റത്തിനു അദ്ദേഹത്തിനു തുടക്കമിടാന്‍ കഴിഞ്ഞിരിക്കുന്നു എന്നത് സത്യമാണ്. ഞാന്‍ ഏറ്റവും പ്രധാനമായിക്കാണുന്നത് അത് മാത്രമാണ്. മാറി മാറി ഭരിച്ച രാഷ്ട്രീയ കക്ഷികള്‍ പതിറ്റാണ്ടുകളായി കോള്‍ഡ് സ്റ്റോറേജില്‍ വെച്ച ലോക്പാല്‍ ബില്ലിനെ ഇന്ന് കാണുന്ന പരുവത്തിലേക്ക് എത്തിക്കുന്നതില്‍ ഈ പടുവൃദ്ധന്‍ വിജയിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ സമരത്തിന് പിന്നില്‍ ഏത് കോര്‍പറേറ്റ് ഭീമന്മാരും സംഘപരിവാര്‍ ശക്തികളും ഉണ്ടായിരുന്നാലും ശരി അദ്ദേഹത്തിന്റെ സമരം അഴിമതി കൊണ്ട് പൊരുതി മുട്ടിയ ഇന്ത്യന്‍ സാധാരണക്കാരന് അല്പം പ്രതീക്ഷകള്‍ നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് ആയാലും ബി ജെ പി ആയാലും പൊതു ഖജനാവ് കട്ട് തിന്നുന്ന കാര്യത്തില്‍ വലിയ വ്യത്യാസമൊന്നും നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഇത് വരെ ഫീല്‍ ചെയ്തിട്ടില്ല. ഒരു കോമ്പറ്റീഷന്‍ നടത്തി ആരാണ് വലിയ കള്ളന്‍ എന്ന് തീരുമാനിച്ചത് കൊണ്ട് നമുക്കൊട്ടു വലിയ ഗുണവുമില്ല. കട്ടു മുടിക്കുന്ന രാഷ്ട്രീയക്കാരനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നതിനു പകരം വെയില്‍ കൊണ്ട് കരുവാളിച്ച മുഖവും പല്ല് പോയ മോണയും കാട്ടി സമരപാതയില്‍ പട്ടിണി കിടക്കുന്ന ഈ പടുവൃദ്ധനില്‍ പ്രതീക്ഷയര്‍പ്പിക്കുവാന്‍ മാത്രം നിസ്സഹായരാണ് ഇന്ത്യന്‍ ജനത. അഴിമതിമുക്തമായ ഒരു ഭരണസംവിധാനം സ്വപ്നം കാണുന്ന ഒരു തലമുറയുടെ ആര്‍പ്പുവിളികളാണ് ഈ പടുവൃദ്ധനെ ഹീറോ ആക്കിയിരിക്കുന്നത്. അതില്‍ ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല.
തിഹാര്‍ ജയിലിന്റെ അഴികള്‍ക്കുള്ളില്‍ അധികാരത്തിന്റെ കരുത്തു പരീക്ഷിക്കുന്നതിനു പകരം അണ്ണാ ഹസാരേ ഉയര്‍ത്തിയ പൊതുജനവികാരത്തെ തിരിച്ചറിയുകയും ലോക്പാല്‍ ബില്‍ എത്രയും പെട്ടെന്ന് നിയമമാക്കുകയുമാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് ചെയ്യാനുള്ളത്. ഹസാരേയില്‍ തട്ടിനില്‍ക്കാതെ ഹസാരേക്കപ്പുറത്തെക്ക് ഈ നിയമത്തെ കൊണ്ടുപോകേണ്ട ഒരു ചരിത്ര മുഹൂര്‍ത്തമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്. അഴിമതിക്കെതിരെ ഒരു തരംഗമുയര്‍ത്തുക എന്ന ചരിത്ര ദൌത്യം ഹസാരേ നിര്‍വഹിച്ചു കഴിഞ്ഞു. അദ്ദേഹത്തിനു അദ്ദേഹത്തിന്റേതായ ചില പിടിവാശികള്‍ ഉണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. സ്വയം പ്രതീക്ഷിക്കാതെ പെട്ടെന്ന് താരപദവിയില്‍ എത്തിപ്പെട്ട ഒരാളുടെ ചില അല്പത്തരങ്ങള്‍ അയാള്‍ പ്രകടിപ്പിക്കുന്നുണ്ട് എന്നതും സത്യമാണ്. താന്‍ ഗാന്ധിയാണെന്നും തന്റെ സമരം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും അദ്ദേഹത്തിനു സ്വയം തോന്നുന്നുവെങ്കില്‍ ഗാന്ധി ആരാണെന്നും ഇന്ത്യ എന്താണെന്നും അദ്ദേഹത്തിനു അറിയില്ല എന്ന് കരുതി സമാധാനിച്ചാല്‍ മതി. ലോക്പാല്‍ ബില്‍ എത്രയും പെട്ടെന്ന് നിയമമാകണം. അധികാരത്തിന്റെ നൂലാമാലകളില്‍ അതിനിയും കുടുങ്ങിക്കിടക്കരുത്.
അണ്ണാ ഹസാരേ എന്ന വ്യക്തിയേക്കാള്‍ വലുത് ഇന്ത്യന്‍ പാര്‍ലമെന്റ് തന്നെയാണ്. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിക്കു എന്തെല്ലാം പരിമിതികള്‍ ഉണ്ടെങ്കിലും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നമ്മെ നാമാക്കി നിറുത്തുന്നത് ആ സംവിധാനത്തിന്റെ കരുത്തു തന്നെയാണ്. ആറു പതിറ്റാണ്ടുകളായി നാം കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ആ വ്യവസ്ഥിതി നമ്മുടെ അയല്‍ രാജ്യങ്ങളെക്കാള്‍ പതിന്മടങ്ങ് ശക്തവും തിളക്കമേറിയതുമാണ്. ഹസാരേക്ക് മുദ്രാവാക്യം വിളിക്കുമ്പോള്‍ അതിനെ നാം ചവിട്ടിത്താഴ്തേണ്ട ആവശ്യമില്ല. ഹസാരേ അദ്ദേഹത്തിന്‍റെ ദൗത്യം നിര്‍വഹിച്ചു. ജീവിതത്തിന്റെ സായാഹ്നത്തില്‍ എത്തിയിരിക്കുന്ന ഒരു പടുവൃദ്ധനല്ല നമ്മുടെ മുഖ്യവിഷയം ആവേണ്ടത് , മറിച്ച് നൂറ്റി ഇരുപത്തൊന്നു കോടി ജനങ്ങളുടെ സ്വപ്നവും ഭാവിയുമാണ്. ഹസാരെ ഫ്രോഡാണോ അല്ലയോ എന്നൊരു പോസ്റ്റ് മോര്‍ട്ടം നമ്മെ എവിടെയും കൊണ്ടെത്തിക്കില്ല. ഇന്ത്യക്ക് ഇനിയും മുന്നോട്ടു പോകണം. അതിനു വേണ്ട നിയമ നിര്‍മാണങ്ങള്‍ നടത്തേണ്ടത് ഇന്ത്യന്‍ പാര്‍ലമെന്റ് തന്നെയാണ്. ഒരു നിയമത്തിനു എന്ത് ചെയ്യാന്‍ കഴിയും എന്ന് ചോദിച്ചു നിരാശപ്പെടുന്നതിനു പകരം ചെറുതെങ്കിലും ഒരു ചെറു നീക്കം നാം നടത്തിയേ തീരൂ. അതിനിയും വൈകരുത്. Come on India.. We have long way to go..
Related Posts
അണ്ണാ ഹസാരെ മരിച്ചിട്ടില്ല