ഈ പോക്ക് പോയാല്‍ മലയാള ബ്ലോഗര്‍മാര്‍ എവിടെച്ചെന്നു ഇടിച്ചു നില്‍ക്കും എന്ന് പറയുക വയ്യ. ബ്ലോഗ് മീറ്റുകള്‍ , ഈറ്റുകള്‍ , ഗ്രൂപ്പ് ഫോട്ടോകള്‍ , സ്വകാര്യ പ്രണയങ്ങള്‍ , ടിവി കവറേജ്, പത്ര വാര്‍ത്തകള്‍ എന്ന് വേണ്ട യു കെയില്‍ റിമോട്ട് ഓഫീസ്, കോവളത്ത് ഒറിജിനല്‍ ഓഫീസ്. ഇതിനിടയിലേക്ക് ഇപ്പോഴിതാ ബ്ലോഗ് മാഗസിനും!!. ഇതിനെയെല്ലാം കടത്തി വെട്ടുന്ന രൂപത്തില്‍ ബ്ലോഗര്‍മാര്‍ തമ്മിലുള്ള വിവാദങ്ങള്‍ , വാഗ്വാദങ്ങള്‍ .. (ഞാന്‍ ഒന്നിലും കക്ഷിയല്ല കെട്ടോ..) ആകെക്കൂടി ഒരു പിടുത്തം വിട്ട പോക്കാണ് പോകുന്നത്. ശൈശവ ദശയില്‍ ഇത്രയും ബഹളങ്ങള്‍ പാടില്ലാത്തതാണ്. അതുകൊണ്ടാണ് ഇത് എവിടെച്ചെന്ന് ഇടിച്ചു നില്‍ക്കുമെന്ന് സംശയം പ്രകടിപ്പിച്ചത്.
തല്ലു കൊള്ളാന്‍ നേരത്താണ് മുത്തപ്പന്‍ വന്നത് എന്ന് പറഞ്ഞ പോലെയാണ് ഈയെഴുത്ത് എന്ന ബ്ലോഗ് മാഗസിന്റെ സ്ഥിതി. വല്ലാത്ത ബഹളത്തിനിടയിലേക്കാണ് അവര്‍ വന്നു ചാടിയത്. അതുകൊണ്ട് തന്നെ പ്രകാശനം നടന്ന ഉടനെ വിവരം കാര്യമായി ആരും അറിഞ്ഞില്ല. മലയാള ബ്ലോഗുകളെ സംബന്ധിച്ചിടത്തോളം വളരെ ശ്രദ്ധിക്കപ്പെടേണ്ട ഒരു സംരംഭം ആണ് 'ഈയെഴുത്ത്'. ബ്ലോഗുകളില്‍ എഴുതപ്പെട്ട നല്ല രചനകളെ തിരഞ്ഞെടുത്ത് പുസ്തക രൂപത്തിലാക്കി എന്നതല്ല അതിന്റെ പ്രത്യേകത. അച്ചടിയില്‍ നിന്ന് ഇ-എഴുത്തിലേക്ക് ലോകം തിരിയുമ്പോള്‍ ഇ-എഴുത്തില്‍ നിന്ന് അച്ചടിയിലേക്ക് പോകുന്നതിന് വലിയ ചരിത്രപരതയൊന്നുമില്ല. പക്ഷെ ബ്ലോഗുകള്‍ എന്തെന്ന് അറിയാത്ത, ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കടന്നു വന്നിട്ടില്ലാത്ത സാധാരണക്കാരായ വായനക്കാരെ ഇ-ലോകത്തെ സര്‍ഗാത്മക ചലനങ്ങളെ പരിചയപ്പെടുത്തുന്നു എന്നതാണ് ഈയെഴുത്തിനെ പ്രസക്തമാക്കുന്നത്.
പലരും കരുതുന്ന പോലെ ബ്ലോഗിലെ ചര്‍ച്ചകളും സംവാദങ്ങളുമെല്ലാം (വരട്ട് പൈങ്കിളി വിവാദങ്ങളല്ല ഉദ്ദേശിച്ചത്) അതിന്റെ ദൗര്‍ബല്യത്തെയല്ല മറിച്ച് ശക്തിയെയാണ് കാണിക്കുന്നത്. കൂടുതല്‍ എഴുത്തുകാര്‍ .. കൂടുതല്‍ വായനക്കാര്‍ .. കൂടുതല്‍ സംവാദങ്ങള്‍ , ചര്‍ച്ചകള്‍ .. എല്ലാം അതിന്റെ സര്‍ഗാത്മകതയുടെ അടയാളങ്ങളാണ്. (അടി കൊള്ളാതെ നോക്കണം എന്ന് മാത്രമേയുള്ളൂ). ബ്ലോഗര്‍മാര്‍ ഇനിയും ഇടിച്ചു കയറട്ടെ. അതിനിടയില്‍ ഈഴെയുത്ത് എന്ന ബ്ലോഗ് മാഗസിനെ ശ്രദ്ധിക്കുവാന്‍ മറക്കാതിരിക്കുക. കോപ്പികള്‍ ആവശ്യമുള്ളവര്‍ link4magazine@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇന്ത്യയിലെ തപാല്‍ വിലാസം അയച്ചു കൊടുത്താല്‍ മാഗസിന്‍ VPP ആയി എത്തും (Rs.150). കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ മാഗസിന്റെ സംഘാടകരില്‍ ഒരാളായ ജിക്കു വര്‍ഗീസുമായി ബന്ധപ്പെടാം. jikkuchungathil@gmail.com

Managalam
'ഈയെഴുത്ത്' ഞാന്‍ കണ്ടിട്ടില്ല. അതിന്റെ സംഘാടനത്തില്‍ ഒരു നിലക്കും പങ്കു ചേര്‍ന്നിട്ടുമില്ല. ആരുടെയൊക്കെ രചനകള്‍ അതില്‍ ഉണ്ട് എന്നും അറിയില്ല. പക്ഷേ നിരവധി ബ്ലോഗര്‍മാരുടെ അശ്രാന്ത പരിശ്രമവും കൂട്ടായ്മയും ഇതിനു പിന്നില്‍ ഉണ്ട് എന്ന് മാത്രമറിയാം. അതുകൊണ്ട് തന്നെ മലയാള ബ്ലോഗുകളുടെ വികാസ പരിണാമങ്ങളില്‍ ഒരു ചെറിയ ഇടം അവകാശപ്പെടാവുന്ന ഈ സംരംഭത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചവരോട് ആദരവും ബഹുമാനവുമുണ്ട്. തിരൂരില്‍ വെച്ചു നടന്ന ബ്ലോഗ് മീറ്റില്‍ കെ പി രാമനുണ്ണിയാണ് ഈയെഴുത്ത് പ്രകാശനം ചെയ്തത്. രാമനുണ്ണി ഇപ്പോള്‍ ഒരു ബ്ലോഗര്‍ കൂടിയാണ്. മുഖ്യധാരയിലുള്ള എഴുത്തുകാര്‍ ഇലക്ട്രോണിക് മാധ്യമങ്ങളുടെ പ്രസക്തി തിരിച്ചറിയുന്നതിന്റെ ഒരു സൂചന കൂടിയാണ് രാമനുണ്ണി മാഷിന്റെ ബ്ലോഗ് . Metro Manorama
രാഷ്ട്രദീപിക 27 July 2011