ഒബാമയെ നമ്മള്‍ സല്‍ക്കരിച്ചു വിട്ട ശേഷം ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ നല്ല സല്‍ക്കാരമാണ് ലഭിക്കുന്നത്. മീര ചേച്ചിയെ സല്‍കരിച്ച വാര്‍ത്തയാണ് ആദ്യം വന്നത്. കഴിഞ്ഞ ദിവസം ഹര്‍ദീപ്ജിയെയും സല്‍കരിച്ചതായി വിവരം കിട്ടി. വാര്‍ത്ത വായിച്ചതോടെ എന്റെ വയറ് നിറഞ്ഞു. ആരേലും ഒരു പൂവമ്പഴം തൊലിച്ച് തന്നാല്‍ അത് തിന്നാനുള്ള ഗ്യാപ് മാത്രമേ ഇനിയുള്ളൂ. അമേരിക്കക്കാര്‍ നന്ദിയില്ലാത്തവരാണെന്ന് ഇനി ഒരുത്തനും പറയരുത്. പറഞ്ഞാല്‍ അവനെ ഞാന്‍ ഇരുമ്പുലക്ക കൊണ്ട് അടിക്കും !!.
പതിവ് പോലെ എല്ലാവര്ക്കും സ്വീകരണം എയര്‍പോര്‍ട്ടില്‍ വെച്ചു തന്നെയാണ് കിട്ടിയത്. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ മീര ശങ്കര്‍ ഇന്ത്യന്‍ നാരിമാരുടെ ട്രേഡ് മാര്‍ക്കായ സാരിയുടുത്താണ് മിസ്സിസിപ്പി എയര്‍പോര്‍ട്ടില്‍ എത്തിയത്. pat-down എന്ന് പറയുന്ന ഒരുതരം വിഭവമാണ് അവിടെ വിളമ്പിയിരുന്നത്. അതായത് വല്ല ആറ്റം ബോംബും സാരിക്കടിയില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് കൈ കൊണ്ട് തടവി ഒരു പരിശോധന. തെറ്റിദ്ധരിക്കരുത്..സ്നേഹക്കൂടുതല്‍ കൊണ്ടാണ് കെട്ടോ ഈ പരിശോധന. .. 'ഞാന്‍ ഇന്ത്യന്‍ അംബാസഡര്‍ ആണ്. ഒബാമയുടെ കൂടെ ചായ കുടിച്ചിട്ടുണ്ട്. ഹില്ലാരിയുടെ കൂടെ ചോറ് ബെയിച്ചിട്ടുണ്ട്' എന്നൊക്കെ മീര ചേച്ചി പറഞ്ഞു നോക്കി. എവടെ?.. സ്വീകരണം സ്വീകരണം തന്നെ.
ഐക്യ രാഷ്ട്ര സഭയിലെ ഇന്ത്യന്‍ അംബാസഡര്‍ ആണ് ഹര്‍ദീപ് പുരി. പുള്ളിക്ക് സ്വീകരണം കിട്ടിയത് ഹൂസ്റ്റണ്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ്. അവിടെയും വിഭവം ചൂടുള്ള pat-down തന്നെ. ടേസ്റ്റ് കൂടാന്‍ അല്പം കുരുമുളക് പൊടി മുകളില്‍ വിതറിയിരുന്നു എന്ന് മാത്രം. "ഞാന്‍ ഇന്ത്യന്‍ അംബാസഡര്‍ ആണ്. എനിക്കിപ്പോള്‍ വിശക്കുന്നില്ല". സ്വീകരണം കൊണ്ട് ശ്വാസം മുട്ടിയപ്പോള്‍ സര്‍ദാര്‍ജിയും പറഞ്ഞു നോക്കി. "ഏതു കോപ്പിലെ ഇന്ത്യ, ടര്‍ബന്‍ അഴിയെടേയ് .." എന്ന് സായിപ്പ്. 'അത് തൊട്ട് കളിയില്ല' എന്ന് അംബാസഡര്‍ജി. 'എന്നാല്‍ അവിടെ നിക്കടെ' എന്ന് അതിഥി ദേവോ ഭവ.. ചൂടുള്ള സ്വീകരണം ഏറ്റു വാങ്ങി അംബാസഡര്‍ജി അരമണിക്കൂര്‍ രണ്ടു കാലില്‍ നിന്നു!. ഭാഗ്യം. ഒറ്റക്കാലില്‍ നിര്‍ത്തിയില്ല. അമേരിക്കക്കാര്‍ നന്ദിയില്ലാത്തവരാണെന്ന് ആരേലും പറഞ്ഞാല്‍ ഇരുമ്പുലക്ക ഞാനെടുക്കും!!!.
ഇന്നലെ നമ്മുടെ വിദേശ കാര്യ മന്ത്രി എസ് എം കൃഷ്ണ പ്രതിഷേധിച്ചു. ഹാവൂ.. അത് കേട്ടതോടെ എന്‍റെ വയറ് വീണ്ടും നിറഞ്ഞു. പുള്ളിക്കും പ്രതിഷേധമുണ്ട്!!!. പോരാത്തതിന് ബി ജെ പിക്കാര്‍ ഇന്നലെ ദല്‍ഹിയിലെ അമേരിക്കന്‍ എംബസിക്ക് മുന്നില്‍ പ്രകടനവും നടത്തി. ഇനി എല്ലാം ശരിയാവും.. .. ദാ.. ഇപ്പോ ശരിയാവും.. താമരശ്ശേരി ചുരം.. മെയ്തീനെ..ആ ചെറിയ സ്ക്രൂ... .
മ്യാവൂ: മിസ്റ്റര്‍ ഒബാമ ഇന്ത്യയില്‍ വരുന്നതിന്റെ മുമ്പേ ഞാന്‍ പറഞ്ഞതാണ് അതിയാനെ നമ്മുടെ എയര്‍പോര്‍ട്ടില്‍ ഒന്ന് പരിശോധിച്ചേ വിടാവൂ എന്ന്. ആരും കേട്ടില്ല. ഇപ്പോള്‍ നിന്ന് മോങ്ങുന്നു!!.ഇന്ത്യ പിണങ്ങുമത്രേ! ഫൂ...!!!
Related Posts