പി ടി ഉഷയുടെ ലേറ്റസ്റ്റ് സര്‍ക്കസ്സ്

പി ടി ഉഷയെ ഗെയിംസിന് വിളിച്ചില്ല എന്ന് പറഞ്ഞു ഒടുക്കത്തെ ബഹളമാണ് നമ്മുടെ മാധ്യമങ്ങള്‍ ഉണ്ടാക്കുന്നത്‌. ഇന്നലെ മുതല്‍ വേറൊരു വാര്‍ത്തയും ഇല്ല. പെണ്ണായാല്‍ അല്പം കുശുമ്പ് കാണും. കുശുമ്പ് ഇല്ലെങ്കില്‍ പിന്നെ പെണ്ണില്ല. അത്തരം കുശുമ്പുകള്‍ക്കൊക്കെ നമ്മുടെ മാധ്യമങ്ങള്‍ ഇങ്ങനെ കവറേജ് കൊടുക്കാന്‍ തുടങ്ങിയാല്‍ എനിക്കൊന്നേ പറയാനുള്ളൂ..  ദിസ്‌ ഈസ്‌ നോട്ട് ഗുഡ്.. ദിസ്‌ ഈസ്‌  വെരി ബാഡ്. വെരി വെരി ബാഡ്..  ( ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ കേട്ട് കേട്ട് ഞാനും ഒരു സായിപ്പായി)

ഇന്ത്യന്‍ ടീമിന്റെ ഭാഗമായി എത്തുന്ന ഉഷയ്ക്ക് എല്ലാ സൌകര്യങ്ങളും ഡല്‍ഹിയില്‍ തയ്യാറാണ് എന്നാണ് അധികൃതര്‍ പറയുന്നത്. മുഴുവന്‍ ചിലവുകളും സര്‍ക്കാറാണ് വഹിക്കുന്നത്.  ടിക്ക്റ്റ്, റൂം, ഭക്ഷണം തുടങ്ങി ടോയലെറ്റ് പേപ്പര്‍ വരെ (വേറെ എന്തെങ്കിലും ഉണ്ടോ എന്ന് എനിക്കറിയില്ല) അവരുടെ മുഴുവന്‍ ചിലവുകളും കല്‍മാഡിയണ്ണന്റെ അക്കൌണ്ടില്‍ നിന്നാണ് പോകുന്നതത്രേ. ഇത്രയൊക്കെ ആയിട്ടും ഉദ്ഘാടനത്തിന് 'ക ശ ണി'ച്ചില്ല  എന്ന് പറഞ്ഞു ഇത്രയധികം ബഹളം കൂട്ടേണ്ട വല്ല ആവശ്യവും ഉണ്ടോ നാട്ടാരെ..?. ഉഷ നല്ല അതലെറ്റ് ആയിരുന്നു. ഇന്ത്യയുടെ പേര് ഉയര്‍ത്തിയിട്ടുണ്ട്. സംഗതിയൊക്കെ ശരിയാണ്. അതിനു മാത്രം അവര്‍ക്ക് നമ്മള് ഇന്ത്യക്കാര്‍ പ്രോത്സാഹനം കൊടുത്തിട്ടുമുണ്ട്. അവാര്‍ഡുകള്‍ എത്ര നല്‍കി എന്നതിന് കണക്കില്ല. പദ്മശ്രീ നല്‍കി, അര്‍ജുന നല്‍കി.  ഉഷയുടെ പേരില്‍ റോഡ്‌, തോട്, കുളം, ബസ്സ്‌, സ്കൂള്‍ എന്ന് വേണ്ട  തപാല്‍ സ്റ്റാമ്പ്‌ വരെ ഇന്ത്യ ഇറക്കിയിട്ടുണ്ട്. പയ്യോളി എക്സ്പ്രസ് എന്ന് നാം വിളിക്കുകയും ചെയ്യുന്നു. ഇനിയും ബഹുമാനിക്കാന്‍ നമ്മള് ഒരുക്കവുമാണ്. പക്ഷെ ഇമ്മാതിരി കുശുമ്പുകള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ പറഞ്ഞു പോകും..  ദിസ്‌ ഈസ്‌ നോട്ട് ഗുഡ്.. ദിസ്‌ ഈസ്‌  വെരി ബാഡ്. വെരി വെരി ബാഡ്..

ഉഷയുടെ കുശുമ്പു ഇത് ആദ്യത്തെ തവണയല്ല. ഏത് ഗെയിംസ് എവിടെ നടന്നാലും ഇത് പോലെ ചില വെടിക്കെട്ടുകളുമായി അവര്‍ വരാറുണ്ട് എന്നാണ് എന്റെ ഓര്മ. മാധ്യമ ശ്രദ്ധ പിടിക്കുവാനുള്ള കുറുക്കു വഴിയായി ഇത്തരം കലാപരിപാടികള്‍ നടത്തുന്നത് ഇനിയെങ്കിലും ഉഷച്ചേച്ചി നിര്‍ത്തണം. കുറച്ചു കുട്ടികളെ നന്നായി പരിശീലിപ്പിച്ച് ഇന്ത്യക്ക് രണ്ടു മെഡല്‍ വാങ്ങിക്കാന്‍ അവസരം ഒരുക്കിയാല്‍ ഇത്തരം സര്‍ക്കസ്സുകള്‍ കാണിക്കാതെ തന്നെ ഉഷചേച്ചിയെ മാധ്യമങ്ങള്‍ ഇനിയും തേടി വരും. ഇന്ന് വൈകുന്നേരം ഇന്ത്യന്‍ ടീമിലെ എല്ലാവരും പോകുന്ന പോലെ ഉഷചേച്ചിയും ഉദ്ഘാടനം കാണാന്‍  പോകണം.  വീണ്ടും വീണ്ടും ഇംഗ്ലീഷ് പറയുന്നതില്‍ ക്ഷമിക്കണം. I speak, please inauguration, you evening. go..


Related Posts