ഓര്‍മകള്‍ എപ്പോഴും ഓടിപ്പോവുക കുട്ടിക്കാലത്തേക്കാണ്. ഭക്ഷണത്തോടും വെള്ളത്തോടും സമരം പ്രഖ്യാപിച്ച് ഒരു പകല്‍ എന്നതാണ് കുട്ടിക്കാലത്തെ നോമ്പിന്റെ ആകെത്തുക. അതിന് ഭക്തിയുടെ നിറവോ പ്രാര്‍ത്ഥനയുടെ മികവോ ഉണ്ടാവാനിടയില്ല. “മ്മാ, വെള്ളം...” ദാഹിച്ച് വലയുമ്പോള്‍ ഉമ്മയുടെ അടുത്തേക്ക് ഓടിച്ചെല്ലാന്‍ പറ്റില്ല. പത്തായത്തിന്റെ ഉള്ളറകളിലെ ഉരുണ്ട ഭരണികളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന എള്ളുണ്ടയും മൈസൂര്‍ പാക്കും നാവിന്‍ തുമ്പത്ത് എത്ര പ്രലോഭനം ഉണ്ടാക്കിയാലും മമ്മത്താലിക്കായുടെ വെടി പൊട്ടുന്നത് വരെ കാത്തിരുന്നേ പറ്റൂ..
മമ്മത്താലിക്കയാണ് എന്റെ കുട്ടിക്കാല നോമ്പിന്‍റെ ഓര്‍മകളില്‍ ജ്വലിച്ചു നില്‍ക്കുന്ന താരം. വള്ളിക്കുന്നിലെ അരിയല്ലൂര്‍ മഹല്ലില്‍ അന്നൊരു പള്ളിയേ ഉള്ളൂ. അവിടെ നിന്ന് കൊടുക്കുന്ന ബാങ്ക് വീട്ടില്‍ കേള്‍ക്കില്ല. മമ്മത്താലിക്ക പൊട്ടിക്കുന്ന ആ കതീന വെടിക്ക് വേണ്ടിയാണ് ദിവസം മുഴുവനുള്ള കാത്തിരുപ്പ്. മൂത്തേറും ചുള്ളീം വടീം കളിച്ച് നട്ടുച്ചക്ക് ദാഹിച്ചു വലയുമ്പോള്‍ മമ്മത്താലിക്ക ഇപ്പോള്‍ വെടി പൊട്ടിച്ചിരുന്നെങ്കില്‍ എന്ന് കൊതിക്കും. റമദാന്‍ മാസത്തില്‍ മഗ് രിബ് സമയത്ത് പൊട്ടിക്കുന്ന ആ വെടി കൊല്ലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വീരനായകന്‍റെ പരിവേഷം അദ്ദേഹത്തിന് നല്‍കി. .

വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത കുഞ്ഞിരാരുവിന്റെ ചായക്കടയില്‍ നോമ്പ് കാലമായാല്‍ ഒരു പുതിയ കര്‍ട്ടന്‍ തൂക്കും. നോമ്പ് കര്‍ട്ടന്‍ എന്നാണ് അതിന് പറയുക. വീട്ടില്‍ നിന്നു നോമ്പ് നോല്‍ക്കുന്ന പലരും കുഞ്ഞിരാരുവിന്റെ കടയില്‍ വന്നു നോമ്പ് മുറിക്കും. ചായക്കടയുടെ പിറകിലൂടെ കയറി പിറകിലൂടെ തന്നെ തരിച്ചു പോകാവുന്ന രീതിയിലാണ് കര്‍ട്ടനുണ്ടാവുക. മണ്‍കുടുക്കയില്‍ ചീരുള്ളിയും ഉലുവയും ഇട്ടു വെക്കുന്ന ബീഫ് കറിയും പുട്ടുമാണ് കുഞ്ഞിരാരുവിന്റെ റമദാന്‍ സ്പെഷ്യല്‍ . ളുഹര്‍ ബാങ്ക് കൊടുക്കുന്നതിന് മുമ്പ് തന്നെ അത് കാലിയാവും. റമദാന്‍ മാസമായിരിക്കണം കുഞ്ഞിരാരുവിന് ഏറ്റവും തിരക്കുള്ള കാലം എന്ന് തോന്നുന്നു. ആ ചായക്കടയും ഇന്നില്ല. അന്നത്തെപ്പോലെ ‘അത്താഴക്കള്ളന്മാരും’ ഇന്ന് കുറവാണ്.