തരൂര്‍ രക്ഷപ്പെട്ടു. ഇനി താജ് ഹോട്ടലില്‍ താമസിക്കാം. നാല് നേരവും മെക്ഡൊനാള്‍ഡ് കഴിക്കാം. 'മലയാലം കുരച്ച് കുരച്ച്' സംസാരിക്കേണ്ടതില്ല, കന്നുകാലി ക്ലാസ്സില്‍ യാത്രയും വേണ്ട. ബി എം ഡബ്ലിയൂ ഡ്രൈവ് ചെയ്യാം. ട്വിട്ടറില്‍ എന്തുമെഴുതാം. സുനന്ദ പുഷ്കറുമൊത്ത് ഐ പി എല്‍ കാണാം. ഇരുപത്തെട്ടു കൊല്ലം യൂ എന്നില്‍ പണിയെടുത്തിട്ടു ഉണ്ടാകാത്ത പുകിലാണ് ഈ ഒരൊറ്റ കൊല്ലത്തിനിടക്ക് ആ പാവം അനുഭവിച്ചു തീര്‍ത്തത്. ഈ രാജിയോടെ അതിനൊക്കെ അറുതിയായി.
പക്ഷെ നമ്മള് ഇന്ത്യക്കാര്‍ അദ്ദേഹത്തോട് ചെയ്തത് ശരിയായോ എന്ന് എനിക്ക് അല്പം സംശയം ഉണ്ട്. പ്രത്യേകിച്ച് നാം കേരളീയര്‍. പതിവ് രാഷ്ട്രീയക്കാരുടെ സര്‍ക്കസ്സു കളികള്‍ അറിയാത്തതല്ലേ തരൂര്‍ജിയുടെ ഈ അവസ്ഥക്ക് കാരണം എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. തരൂരിനെപ്പോലെ വിവരവും വിദ്യാഭ്യാസവും ഉള്ള എത്ര നേതാക്കന്മാര് കേരളത്തിലുണ്ട്?. പാര്‍ലമെന്റില്‍ എഴുനേറ്റു നിന്ന് നാലക്ഷരം തെറ്റില്ലാതെ പറയാന്‍ കഴിയുന്ന ഒരൊറ്റ മലയാളി നമുക്കുണ്ടോ ? നാലാം ക്ലാസും ഗുസ്തിയും കഴിഞ്ഞു ഡല്‍ഹിയിലേക്കു വണ്ടി കയറുന്നവരെക്കള്‍ ഭേദമല്ലേ തരൂര്‍? കോഴിക്കോട്ടു കടപ്പുറത്ത് ആറ് മണിക്കൂര്‍ നിര്‍ത്താതെ പ്രസംഗിക്കുന്ന വിരുതന്മാര് നമുക്കുണ്ട്. പക്ഷെ പാര്‍ലമെന്റില്‍ രണ്ടു മിനുട്ട് സംസാരിക്കാന്‍ അവര്‍ക്കൊക്കെ മുട്ട് വിറക്കുന്നതായാണ് കണ്ടിട്ടുള്ളത്.
ഐ പി എല്‍ കൊച്ചിയിലേക്ക് കൊണ്ട് വരാന്‍ ശ്രമിച്ചതാണ് തരൂര്‍ജിയുടെ സ്ഥാനം പോകാന്‍ കാരണം എന്ന് ആലോചിക്കുമ്പോള്‍ എനിക്ക് കരച്ചില് വരുന്നുണ്ട്. വിവാദങ്ങള്‍ ഉണ്ടായപ്പോഴെക്കെ തരൂര്‍ജിയെ പിന്തുണച്ച ഏക ഇന്ത്യക്കാരനാണല്ലോ ഞാന്‍. ഇക്കാര്യത്തില്‍ സംശയം ഉള്ളവര്‍ തീര്‍ച്ചയായും ഉണ്ടാവും അവര്‍ ഇവിടെ ക്ലിക്കുക . പിന്നെ ഇവിടെയും ക്ലിക്കുക. കഴിയുമെങ്കില്‍ ഞാന്‍ ഇനിയും തരൂര്‍ജിയെ പിന്തുണക്കും.
സ്ഥിരമായി ആരോടും ചങ്ങാത്തം കൂടുന്ന ആളല്ല തരൂര്‍ ജി. അതാണ് പുള്ളിയുടെ ഒരു പ്ലസ് പോയിന്റ്. ആദ്യം ഒരു ബംഗാളുകാരി. പിന്നെ ഒരു കാനഡക്കാരി. ഇപ്പോള്‍ ഒരു കാശ്മീരി സുന്ദരി. ഇനി നാളെ ആരാകുമെന്നു പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കാശ്മീരി സുന്ദരിക്ക് എഴുപതു കോടി വാങ്ങി കൊടുക്കാന്‍ പുള്ളി ശ്രമിച്ചു എന്ന് വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്. സ്വറ്റ് ഇക്യുറ്റി ആയാണ് ഈ എഴുപതു കോടി നല്‍കിയത് എന്ന് റൊണ്ടിവു കണ്‍സോര്‍ഷ്യം പറഞ്ഞത് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഡോക്ടര്‍ എം കെ മുനീറിന് ഇന്ത്യാവിഷന്റെ സ്വറ്റ് ഇക്യുറ്റി വാങ്ങിക്കാമെങ്കില്‍ സുനന്ദക്കും അതായിക്കൂടെ?. ഐ പി എല്‍ കേരളത്തിലേക്ക് കൊണ്ട് വരാന്‍ 'സ്വറ്റ്' എന്ന് പറയുന്ന വിയര്‍പ്പ് അവള് എത്ര മാത്രം ഒഴുക്കിയിട്ടുണ്ടെന്ന് തരൂരിനല്ലേ അറിയൂ!!. ഇത്രയൊക്കെ നമ്മള് കേരളീയര്‍ക്ക് വേണ്ടി കഷ്ടപ്പെട്ടിട്ട് തരൂരിനെയും കാശ്മീരി സുന്ദരിയെയും കയ്യൊഴിഞ്ഞത് ഒട്ടും ശരിയായില്ല. ഞാന്‍ ഒരാളെങ്കിലും ഇവര്‍ക്കൊപ്പം നില്ക്കാന് ശ്രമിക്കുന്നത് എനിക്ക് അല്പം മനസ്സാക്ഷി ഉള്ളത് കൊണ്ടാണ്. കേരളത്തിന് പാര പണിയാന്‍ ശ്രമിച്ച ഐ പി എല്‍ ചെയര്മാന് ലളിത് മോഡിയുടെ കരണക്കുറ്റിക്ക് ഒന്ന് കൊടുക്കാന്‍ കേരളത്തില്‍ ആണ്‍കുട്ടികള്‍ ആരുമില്ലേ എന്നാണ് ഞാന്‍ ചോദിക്കുന്നത്.
അതുകൊണ്ട് കോണ്ഗ്രസ്സുകാരോട് എനിക്ക് പറയാനുള്ളത് തരൂര്‍ജിയെ തിരിച്ചു വിളിക്കൂ എന്നാണ്. ഇക്കഴിഞ്ഞ ഒരു വര്‍ഷം തരൂര്‍ സാറിനെ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു. ഒരു മിമിക്സ് പരേഡ് കാണുന്ന സുഖമായിരുന്നു വാര്‍ത്തകള്‍ കാണാന്‍ . ഈ സുഖം പെട്ടെന്ന് അവസാനിപ്പിക്കരുത്. The show must go on.. "തരൂരിനെ തിരിച്ചെടുക്കൂ" എന്നൊരു കാമ്പയിന് ഞാന്‍ തുടക്കം കുറിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും അഭ്യര്‍ത്ഥിച്ചു കൊണ്ട്..