‘കശാപ്പുകാരന്‍ കോമയിലാണ്’ എന്ന എന്റെ പോസ്റ്റ് ഇന്നത്തെ ചന്ദ്രിക വാരാന്ത്യപ്പതിപ്പില്‍ വന്നിട്ടുണ്ടെന്ന് ബ്ലോഗറായ ഹാഷിം കൂതറ കമന്റ് വിട്ടപ്പോള്‍ ഞാനൊന്ന് ഞെട്ടി. ബ്ലോഗ് അടിച്ചു മാറ്റുന്നവരുടെ സുവര്‍ണ കാലമാണിത്. അത് ആരേലും അടിച്ചു മാറ്റി ചന്ദ്രികക്ക് അയച്ചുകൊടുത്ത് കാണും എന്ന് ഉറപ്പ്. ഇന്‍റര്‍പോളില്‍ ഒരു കംപ്ലൈന്റ്റ് കൊടുക്കണോ അതോ ഒബാമയെ വിളിച്ചു പറയണോ എന്ന് ശങ്കിച്ചിരിക്കുന്നതിനിടയിലാണ് മറ്റൊരു സുഹൃത്ത് അതിന്റെ സ്കാന്‍ ചെയ്ത കോപ്പി ദുബായിയില്‍ നിന്ന് അയച്ചു തന്നത്.
അത് കണ്ടപ്പോള്‍ ചന്ദ്രികേ നിനക്കൊരുമ്മ എന്ന് ഞാന്‍ അറിയാതെ പറഞ്ഞു പോയി. എന്റെ ബ്ലോഗ് അഡ്രസ്സും പേരും കൊടുത്തു എന്ന് മാത്രമല്ല ഹെഡ്ഡര്‍ പിക്ചര്‍ വരെ കളറില്‍ കൊടുത്തിട്ടുണ്ട്. അന്തസ്സുള്ള ഈ പണി കാണിച്ചത് കൊണ്ടാണ് ചന്ദ്രികയെ ഒന്ന് ‘ഉമ്മിക്കാന്‍’ തോന്നിയത്.
നാട്ടുമ്പുറങ്ങളിലെ സെവന്‍സ് ഫുട്ബാള്‍ പോലെയാണ് ‘ബൂലോക’ത്തെ കാര്യങ്ങള്‍. റഫറി തല്ലു കൊണ്ട് നിലത്ത് കിടക്കും. കൈക്കരുത്തുള്ളവര്‍ കളി ഏറ്റെടുക്കും. പോലീസിന്റെ പൊടി പോലും കാണില്ല. ആരാന്റെ ബ്ലോഗ് മോഷ്ടിച്ച് സ്വന്തം പേരും വീട്ടുപേരും തപാല്‍ അഡ്രസ്സും സഹിതം പ്രസിദ്ധീകരിക്കുന്നവര്‍ ഇന്ന് ഏറെയുണ്ട്. അവര്‍ക്കതൊരു വിനോദമാണ്. ഈ ബ്ലോഗിലെ ചില പോസ്റ്റുകള്‍ വ്യാജമാരുടെ പേരില്‍ ‘ബൂലോക’ത്ത് കറങ്ങുന്നത് കണ്ടപ്പോള്‍ ആദ്യമൊക്കെ സങ്കടം വന്നിരുന്നു. അന്നൊക്കെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു.
മലയാള ബ്ലോഗിലെ മമ്മൂട്ടിയായ ബെര്‍ളി തോമസിന്റെ കിടിലന്‍ പോസ്റ്റുകള്‍ കേരള കൌമുദിയും വനിതയും ചിത്രഭൂമിയും മാധ്യമവും തേജസ്സും കലാകൌമുദിമൊക്കെ വ്യാജമാരുടെ പേരില്‍ പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല അതൊന്നും. ആരേലും അയച്ചു കൊടുക്കും. കൊള്ളാമെന്നു തോന്നിയാല്‍ അവരത് പ്രസ്സിലേക്ക് വിടും. പക്ഷെ ചന്ദ്രിക ഇക്കാര്യത്തില്‍ അല്പം ശ്രദ്ധിക്കാറുണ്ട് എന്ന് തോന്നുന്നു. അവര്‍ ബെര്‍ളിയുടെ പോസ്റ്റ് പ്രസിദ്ധീകരിച്ചതും ഇതുപോലെ അന്തസ്സോടെയാണ്. സൂപ്പര്‍ താരത്തെ പോലെ പുഞ്ചിരിച്ച് നില്‍ക്കുന്ന ബെര്‍ളിയുടെ ഫോട്ടോയും ബ്ലോഗ് അഡ്രസ്സും എല്ലാം അടിപൊളിയായി കൊടുത്തു. അതാണ് അതിന്റെയൊരു രീതി, പത്രപ്രവര്‍ത്തനത്തിന്റെ അന്തസ്സ്. അതിനാണ് ഈ അഭിനന്ദനം. ചന്ദ്രികേ.. അടുത്ത തവണ കൊടുക്കുമ്പോള്‍ എന്റെ ഫോട്ടോ കൂടി കൊടുക്കണേ.. ബെര്‍ളിയെക്കാള്‍ സുന്ദരനാണ് ഞാന്‍..