I die now, You bloody Photo !!

ഒരു വ്യാഴവട്ടക്കാലത്തില്‍ അധികമായി ഞാന്‍ ജിദ്ദയില്‍ ഉണ്ട്. ഇത് പോലൊരു മഴ ഇത് വരെ കണ്ടിട്ടില്ല. ഗള്‍ഫില്‍ എത്തിയ ശേഷം മെഴുകുതിരി വെട്ടത്തില്‍ ഒരു രാത്രി കഴിച്ചു കൂട്ടിയതും ഇതാദ്യം. രാവിലെ റൂമില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാം പതിവ് പോലെയായിരുന്നു. ഉച്ചക്ക് തിരിച്ചു വരുമ്പോള്‍ മക്ക എക്സ്പ്രസ്സ്‌ ഹൈവേയില്‍ നിന്ന് ടെലിവിഷന്‍ റോഡിലേക്ക് ഇറങ്ങിയത്‌ അക്ഷരാര്‍ത്ഥത്തില്‍ പ്രളയത്തിലേക്കാണ്.

വണ്ടിയില്‍ നിന്നിറങ്ങി അരക്ക് വെള്ളത്തില്‍ ഒരു കിലോമീറ്ററോളം നടന്നു റൂമിലെത്തി എന്ന് പറഞ്ഞാല്‍ മാത്രം മതിയല്ലോ. കയ്യില്‍ ക്യാമറ യുണ്ടായിരുന്നത് കൊണ്ട് ചിലതൊക്കെ ക്ലിക്കി.


പാന്റഴിച്ച്  തലയില്‍ കെട്ടി ബര്‍മുഡയില്‍ നീന്തുന്ന ഒരു ഫിലിപ്പൈനിയോട്  എന്റെയൊരു ഫോട്ടോയെടുക്കാമോ  എന്ന് ചോദിച്ചു. ഫ!! വായിലെ വെള്ളം തുപ്പി അയാള്‍ കുരച്ചു ചാടി. I die now, You bloody Photo !! അയാള്‍ക്കറിയുന്ന ഇംഗ്ലീഷില്‍ ‍എന്തൊക്കൊയോ അലറി...Sorry, You please die... എന്ന് ഞാനും പറഞ്ഞു..