ഡിസംബര്‍ പത്തിന് ഒബാമ നൊബേല്‍ സമ്മാനം ഏറ്റുവാങ്ങുവാന്‍ ഓസ്ലോയില്‍ എത്തും. ഒരു തട്ട് തകര്‍പ്പന്‍ പ്രസംഗം അവിടെ വെച്ചു കാച്ചുകയും ചെയ്യും. ......
..... മെക്സിക്കന്‍ തീരങ്ങളിലും ഹെയ്തിയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും ബോംബ് വര്ഷം നടത്തിയ വുഡ്രോ വിത്സണ്‍.. ക്യൂബയെ അധിനിവേശം ചെയ്യുകയും ഫിലിപ്പൈന്‍സില്‍ നിരവധി പേരെ കൂട്ടക്കുരുതി ചെയ്ത യുദ്ധം നയിക്കുകയും ചെയ്ത റൂസ് വെല്‍റ്റ്.. വിയറ്റ് നാമിലും ലാവോസിലും കംബോഡിയായിലും മരണം വിതച്ച ഹെന്‍റി കിസ്സിന്ജര്‍.. ഒരു തുണ്ട് ഭൂമിക്കു വേണ്ടിയുള്ള പലസ്തീനികളുടെ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ പാടുപെടുന്ന ഷിമോണ്‍ പെരസ്.. ഇവര്‍ക്കെല്ലാം സമാധാനത്തിനുള്ള നോബല്‍ സമ്മാനം വാങ്ങിക്കാമെങ്കില്‍ അതാര്‍ക്കാണ് വാങ്ങിച്ചു കൂടാത്തത്?.
... ഒബാമ അധികാരമേറ്റു പത്താം നാളായിരുന്നു നോബല്‍ സമ്മാനത്തിന്റെ നോമിനേഷനുള്ള അവസാന ദിവസം!. ഈ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം എന്ത് മാജിക്കാണ് കളിച്ചത് എന്നറിയില്ല, ഒന്നറിയാം, മഹാത്മാ ഗാന്ധിക്ക് രണ്ടു പതിറ്റാണ്ട് കൊണ്ട് സാധിക്കാത്ത കാര്യം മിസ്ടര്‍ ഒബാമ പത്തു ദിവസത്തിനുള്ളില്‍ ഒപ്പിച്ചെടുത്തു..

ശബാബ് വാരികയില്‍ പ്രസിദ്ധീകരിച്ച (ഒക്ടോബര്‍ 30,2009) ലേഖനത്തിന്റെ പൂര്‍ണ രൂപം ഇമേജുകളില്‍ ക്ലിക്ക് ചെയ്തു വായിക്കാം. ശബാബില്‍ നിന്നും നേരിട്ട് വായിക്കുവാന്‍ ഇതാ ഇവിടെ ക്ലിക്കുക