
അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആയപ്പോഴും മരണ ശേഷവും ജോനവന്റെ ബ്ലോഗിലേക്ക് ഒഴുകിയെത്തിയ പ്രാര്‍ത്ഥനകളും സ്നേഹ സന്ദേശങ്ങളും തെളിയിക്കുന്നത് ബ്ലോഗിങ്ങ് സമൂഹം അതിന്റെ അതിരുകള്‍ വിശാലമാക്കുന്നു എന്ന് തന്നെയാണ് .
അജ്ഞാതനായ ഒരു ബ്ലോഗറുടെ മരണം ഇത്ര മേല്‍ തീവ്രമായ സ്നേഹചലനങ്ങള്‍ ഉണ്ടാക്കുമെന്ന് കരുതിയതല്ല. കുശുമ്പ്കള്‍ക്കും കുന്നായ്മകള്‍ക്കും അപ്പുറം സ്നേഹത്തിന്റെ ഒരു അര്‍ത്ഥ തലം കൂടി അതിനുണ്ട് എന്ന് മനസ്സിലായി. പരസ്പരം തെറി പറയുവാന്‍ മാത്രമല്ല ബ്ലോഗ്.. സ്നേഹിക്കുവാനും കൂടിയാവുന്നു. ജോനവന് അത് സാക്ഷ്യപ്പെടുത്തുന്നു. ജോനവന്റെ ബ്ലോഗിലേക്ക് ഇതുവഴി പോകാം