Skip to main content
ബ്ലോഗ് അടിച്ചു മാറ്റല്‍, മലബാരി സ്റ്റൈല്‍.


ബ്ലോഗ് അടിച്ചു മാറ്റുന്നതില്‍ വിദഗ്ധരായവര്‍ ഏറെയാണ്. സ്വന്തമായി ഒരക്ഷരം എഴുതാന്‍ കഴിയാത്ത വഷളന്മാര് അന്യന്റെ ബ്ലോഗില്‍ കയറി മോഷ്ടിച്ച് അവ സ്വന്തം പേരില്‍ കാച്ചും. അതില്‍ ഒരുവനാണ് മലബാരി.ഇന്‍ എന്ന മാന്യ ദേഹവും. ഈ മാന്യന്റെ സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ചില പേജുകളാണ് മുകളില്‍. ലവന് ചില്ലറ മോഷ്ടാവല്ല, എന്റെ ബ്ലോഗിലെ മൂന്നു പോസ്റ്റുകളാണ് ഒറ്റയടിക്ക് അടിച്ചു മാറ്റി സ്വന്തം പേരില്‍ കാച്ചിയിരിക്കുന്നത്. (മെസ്സെഞ്ചര്‍ !!! എന്നാണു സ്വയം വിളിക്കുന്നത്.. നല്ല ഒന്നാന്തരം 'മേഷന്ച്ചര്' തന്നെ)
അടിച്ചു മാറ്റിയ പോസ്റ്റുകള്‍ ഇവയാണ്.
ഇവനല്ലേ പുലി
കോംപ്ലാന്‍ കൊടുക്കാന്‍ മറക്കല്ലേ
ദേശാടനപ്പക്ഷികളുടെ ഇഷ്ട ഗ്രാമം
ഇവനെയൊക്കെ മലബാരി എന്ന് വിളിക്കണമോ അതോ മ......രി എന്ന് വിളിക്കണമോ എന്ന് എനിക്കറിയില്ല. എന്താണ് വേണ്ടതെന്ന് വെച്ചാല്‍ ഉചിതം പോലെ വിളിക്കാം ..