ബ്ലോഗില്‍ നായകളെ കണ്ട ഉടനെ അത് മാലോകരെ അറിയിക്കാന്‍ ഞാന്‍ നേരത്തെ ഒരു പോസ്റ്റ് കാച്ചിയിരുന്നല്ലോ. ബെര്‍ളിയുടെ ബ്ലോഗില്‍ കള്ളന്‍ കയറി ഹമ്മോ.. എന്തൊരു പുകിലായിരുന്നു പിന്നീട്. എന്റെ ബ്ലോഗ് കിടന്നങ്ങ് കത്തിപ്പോയി.
പലരും ചതിയന്‍ ചന്തുവായി കൊലവിളി നടത്തി. ചിലര്‍ പടവെട്ടി ചത്തു.. മറ്റു ചിലര്‍ പന്നിപ്പനിയുടെ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു. അത് കൊണ്ടും അരിശം തീരാഞ്ഞ ചില ലവന്മാര്‍ എന്റെ ബ്ലോഗിന്റെയും പരിപ്പെടുക്കുമെന്നു പറഞ്ഞു. അതിനു മാത്രം ഞാനെന്തോ ചെയ്തെന്നാ..
ഞാന്‍ കരുതിയത് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സുഹൃത്തുക്കള്‍ ഉള്ളത് ജോര്‍ജ് ബുഷിനും കെ മുരളീധരനും ആണെന്നാണ്. ഇപ്പൊ മനസ്സിലായി ബെര്‍ളിയെക്കഴിഞ്ഞിട്ടെ ഉള്ളൂ അവരൊക്കെ..