വാഴത്തോട്ടത്തില്‍ മദയാന കയറിയ പോലെയാണ് നെറ്റില്‍ കയറിയാല്‍ പലരും. കാണുന്നിടത്തെല്ലാം ഞെക്കും. വേണ്ടതും വേണ്ടാത്തതും ഡൌണ്‍ലോഡ് ചെയ്യും. കോപ്പിറൈറ്റ് എന്നാല്‍ മാങ്ങാതൊലി അല്ലെങ്കില്‍ തേങ്ങാക്കുല എന്ന മട്ട് . ഫോട്ടോയില്‍ കാണുന്ന ഈ കോമള കുമാരന്‍ (ജോള്‍ ടെനന്‍ബോം - ബോസ്ടന്‍ യൂനിവേര്സിടിയിലെ ഡിഗ്രി വിദ്യാര്‍ഥി) ചിരിക്കുന്ന ചിരി കണ്ടില്ലേ.. അണ്ടി പോയ അണ്ണാന്റെ ചിരിയാണിത്. ഇന്നലെ ബോസ്ടനിലെ കോടതി ഈ പയ്യന് പിഴയായി വിധിച്ചത് ആറേ മുക്കാല്‍ ലക്ഷം ഡോളര്‍ (വെറും മൂന്നേ കാല്‍ കോടി രൂപ).
ചെയ്ത കുറ്റം ഇത്ര മാത്രം, ഒരു സൈറ്റില്‍ കയറി ക്ലിക്കി ക്ലിക്കി അല്‍പ നേരം കളിച്ചു. ചില സൂത്ര വിദ്യകള്‍ നടത്തി മുപ്പതു പാട്ടുകള്‍ ഡൌണ്‍ ലോഡ് ചെയ്തു. കാശൊന്നും മുടക്കിയില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ. കോപ്പിറൈറ്റ് നേരത്തെ പറഞ്ഞ മാങ്ങാതൊലി അല്ലെങ്കില്‍ തേങ്ങാക്കുല. പിന്നെ ചെയ്തത് നമ്മളെല്ലാവരും പതിവായി ചെയ്യുന്ന കാര്യം. സുഹൃത്തുക്കള്‍ക്കൊക്കെ ഫോര്‍വേര്‍ഡ്. ധിം തരികിട തോം.. അതാ വരുന്നു കേസ് കെട്ട്. പിന്നെ ശ്രീനിവാസന്‍ പറഞ്ഞ പോലെ നോട്ടീസ്-കോടതി-വക്കീല്‍.... വക്കീല്‍-കോടതി-നോട്ടീസ്.. ഇന്നലെ വിധിയും വന്നു. അത് കേട്ട ഉടനെ ചിരിച്ച ചിരിയാണ് ഈ ചിരി. മൂന്നേ കാല്‍ കോടിയുടെ ചിരി. അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് ഡൌണ്‍ ലോഡ് ചെയ്യുമ്പോള്‍.. ... ആ .. അത് തന്നെ..