മലയാളത്തിലെ ബ്ലോഗെഴുത്തുകാരില്‍ പുള്ളിപ്പുലിയാണ് ബെര്‍ളി തോമസ്. മലയാള സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ദിലീപും ഷക്കീലയും എല്ലാം കൂടി ഒരാളായി മാറിയാല്‍ എന്താകുമോ അതാണ് ബ്ലോഗില്‍ ബെര്‍ളി. ലക്ഷക്കണക്കിന് ഹിറ്റുകളാണ് ഈ ഒടുക്കത്തെ പഹയനു ഓരോ മാസവും ലഭിക്കുന്നത്. മൊത്തം ഹിറ്റുകള്‍ ഇപ്പോള്‍ ഒരു മില്യണ്‍ കവിഞ്ഞു. ബെര്‍ളി തോമസ് എന്ന് ഗൂഗിളില്‍ അടിച്ചാല്‍ 20 ലക്ഷ ത്തിനടുത്ത് റിസല്‍റ്റ് കിട്ടും. (എം ടീ വാസുദേവന്‍ നായര്‍ എന്നടിച്ചപ്പോള്‍ കിട്ടിയത് 26,000!!!) ആള് പുലിയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ., ബെര്‍ളിയുടെ ബ്ലോഗിന്റെ പോപുലാരിറ്റി തിരിച്ചറിഞ്ഞു മലയാളത്തിലെ പല പ്രസിദ്ധീകരണങളും പോസ്റ്റുകള്‍ പുനഃ പ്രസിദ്ധീകരിക്കാറുണ്ട്. ഇച്ചായന് എഴുതിയ പൊളപ്പന്‍ പോസ്റ്റുകള്‍ കട്ടെടുത്തു സ്വന്തം പേരില്‍ കാച്ചുന്നവരും ഏറെയാണ്..
ബെര്ലിച്ച്ചായന് ഓശാന പാടുകയല്ല എന്റെ ഉദ്ദേശം. അതിയാന് അതിന്റെ ആവശ്യവുമില്ല. പക്ഷെ പുള്ളിക്കാരന് ഇന്നലെ എന്റെ മേക്കെട്ട് കയറി. പരസ്യവിമര്‍ശനം എന്ന പേരില്‍ ഇന്നലെ ഇറങ്ങിയ പോസ്റ്റില്‍ ബെര്‍ളിയുടെ പ്രധാന ഇര ഞാനായിരുന്നു. കഴുതപ്പുലിക്ക് എള്ളുണ്ട കൊടുത്ത പോലെ അതിയാന് എന്നെ കടിച്ചു തുപ്പി. ഇച്ചായനെ പ്രകോപിപ്പിച്ചത് എന്റെ ഒരു കമ്മന്റാണ്. ബെര്‍ളിയുടെ പോസ്റ്റുകള്‍ക്ക് നടുവില്‍ മര്യാദക്ക് തുണിയുടുക്കാത്ത പെണ്ണുങ്ങളുടെ ചിത്രം തിരികി കേറ്റിയത് കണ്ടപ്പോള്‍ എന്റെ ധാര്‍മിക രോഷം ഹിമാലയം വരെ പൊങ്ങി. പിന്നെയും രോഷം മുകളിലോട്ടു പൊങ്ങുന്നത് കണ്ടപ്പോള്‍ വിനാശകാലെ ഞാനൊരു കമന്റടിച്ചു. അതിങ്ങനെ.. "എന്തോന്ന് പരസ്യമാണ് അച്ചായാ പോസ്റ്റിനു നടുവില്‍ തിരുകി കേറ്റുന്നത്.. നാല് ഡോളര്‍ കിട്ടാന്‍ ഇത്തരം കഞ്ഞിത്തരം കാട്ടണോ.. ?..”
ഇത്രയുമേ ഞാന്‍ പറഞ്ഞുള്ളൂ.. മണിക്കൂറ് 24 കഴിഞ്ഞില്ല.. ഹതാ വരുന്നു ഇച്ചായന്റെ ബ്രഹ്മാസ്ത്രം .. നിങ്ങളതൊന്ന് വായിക്ക്.. എന്നിട്ട് ബാക്കി പറയാം. അതിവിടെയുണ്ട്
കേരളത്തില്‍ രണ്ടേ രണ്ടു പേരെ ആരും വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശിച്ചാല്‍ തീര്‍ന്നു അവന്റെ കഥ. ആ രണ്ടു പേര് ആരെന്നു ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാം. ഒന്ന് അഴീക്കോടണ്ണന്‍, മറ്റേ പുള്ളി ഗൌരീ വല്ലഭന് സാക്ഷാല്‍ പത്മനാഭന്.. ആ ജനുസ്സിലേക്ക് ഇപ്പോള്‍ ബെര്ലിച്ചായനും വന്നിരിക്കുന്നു. അച്ചായനെ തരം താഴ്താനല്ല ഞാനിത് പറയുന്നത്. എനിക്കുറപ്പാണ്, സാമൂഹ്യ വിമര്‍ശനത്തില്‍ ഈ രണ്ടു പേരെയും ബെര്‍ളി കടത്തി വെട്ടും. അത്രയ്ക്ക് മൂര്‍ച്ചയുണ്ട് ആ പേനക്ക്. അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു.
തുണിയുടുക്കാത്ത പെണ്ണുങ്ങളെ കാണാനല്ല ഇച്ചായന്റെ ബ്ലോഗ് തേടി ആളുകള്‍ എത്തുന്നത്. പൊതു പ്രശ്നങ്ങളില്‍ ഇച്ചായന് ഉയര്‍ത്തുന്ന കിടിലന്‍ കസര്‍ത്തുകള്‍ വായിക്കാനാണ്. ആളെ കിട്ടാത്ത ഏഴാം കൂലി ബ്ലോഗുകള്‍ക്ക് അത്തരം ചിത്രങ്ങള്‍ കാട്ടി ആളെ കൂട്ടാം. താങ്കള്‍ക്ക് അതിന്റെ ആവശ്യം ഇല്ല. ഇന്ത്യയിലെ ചേരികളെ ആര്‍ക്കാണ് പേടി എന്ന ഒരൊറ്റ എന്‍ട്രി മതി താങ്കളുടെ കാലിബര്‍ ( കയ്യിരുപ്പ് എന്ന് പച്ച മലയാളം ) അറിയാന്‍. അബ്ദുല്‍ കലാമിനെ ഷൂ അഴിപ്പിച്ച് പരിശോധിച്ച കോണ്ടിനെന്റല്കാരന്റെ പിടലിക്കിട്ടു ഇച്ചായന് കൊട്ടിയ കൊട്ടിന്റെ കറക്കം - മുസ്ലിം മെഗാ റിയാലിറ്റി ഷോ ഇനിയും വിട്ടു മാറിയിട്ടുണ്ടാവില്ല. ഷൂവല്ല കോണകം അഴിപ്പിചാലും സായിപ്പിനോട് കമാന്ന് ഒരക്ഷരം മിണ്ടാന്‍ വയ്യാത്ത പരുവത്തിലാണ് നമ്മുടെ സര്‍ദാര്‍ജിയും സോണിയാജിയും. അറ്റ് ലീസ്റ്റ്, നമ്മള് മലയാളികളില്‍ പലരുടെയും രോഷം അല്പമെങ്കിലും ശമിച്ചത് ഇച്ചായന് ബ്ലോഗിയപ്പോളാണ്.
പിന്നെ കാശിന്റെ കാര്യം. മീഡിയയില്‍ വര്‍ക്ക് ചെയ്യുന്നു എന്ന് നെറ്റിയില്‍ തന്നെ അങ്ങ് ഒട്ടിച്ചു വെച്ചിട്ടുണ്ടല്ലോ. അവരൊന്നും കാശ് തരുന്നില്ലേ. സിണ്ടിക്കേറ്റുകാരൊക്കെ നല്ല കാശ് കൊടുക്കുന്നുണ്ട് എന്നാണല്ലോ കേട്ട് കേള്‍വി, അതോ കാശ് കിട്ടാത്ത വല്ല അലമ്പ് പത്രത്തിലുമാണോ ഇച്ചായന്റെ ജോലി. ശമ്പളം 'ലച്ചം' കിട്ടിയാലും അച്ചായന്മാര്ക്ക് കാശിനു കൊതി തീരില്ല എന്നറിയാം. എന്നാലും ഇങ്ങനെ കാശുണ്ടാക്കണോ.. ഇനി പരസ്യം കൊടുത്തെ തീരൂ എന്നാണെങ്കില്‍ ആയിക്കോളൂ. ഇമ്മാതിരി ചൂടന്‍ പരസ്യങ്ങള്‍ തന്നെ വേണോ ഇച്ചായാ... ഗൂഗിളുകാരനോട് പറഞ്ഞാല്‍ നാലാള്‍ക്കു കാണാന്‍ പറ്റിയ പരസ്യം തന്നെ അവര്‍ ഇട്ടു തരുമല്ലോ. ഇച്ചായന്റെ ബ്ലോഗ് വായിക്കാന്‍ ഞാന്‍ പലരോടും ശുപാര്‍ശ ചെയ്തിന്ട്ടുണ്ട്. ഇമ്മാതിരി അലമ്പ് പരസ്യങ്ങള്‍ കാണുമ്പോള്‍ അവരൊക്കെ എന്ത് കരുതും. മസാല പരസ്യങ്ങളില്‍ ഇക്കിളിപ്പെടുന്ന വായനക്കാര്‍ മാത്രം ഇച്ചായന് മതിയെങ്കില്‍ കുമാരനാശാന് പാടിയ പോലെ "ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ.. ശ്രീ ഭൂവിലസ്ഥിര-അസംശയ-മിന്നു നിന്റെ- യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോര്താല്? .. " എന്ന് പാടാനേ കഴിയൂ. (ഇതിന്റെ അര്‍ത്ഥം പൂര്‍ണമായി എനിക്കും പിടി കിട്ടിയിട്ടില്ല. അല്പം സാഹിത്യം എഴുതിയില്ലെങ്കില്‍ കണ്ട്രിയായികരുതുമല്ലോ എന്ന് കരുതിയാണ് ആശാന്റെ നെഞ്ചത്ത് കേറിയുള്ള ഈ കളി, ക്ഷമി.. )
ഇതിനൊക്കെ പൊളപ്പന്‍ മറുപടി ഇച്ചായന്റെ കയ്യില്‍ കാണുമെന്നറിയാം. അതിങ്ങു പോരട്ടെ.. ഞാനീ ഗീര്‍വാണ പ്രസംഗം നടത്തുന്നതിന്റെ പിന്നിലുള്ളത് ഇച്ചായന്റെ മറവില്‍ അല്പം പോപുലാരിറ്റി എനിക്കും കിട്ടട്ടെ എന്ന ദുഷ്ടലാക്കാണ്. എലിസബത്ത് രാജ്ഞിക്ക് കോളോത്ത് കിട്ടുണ്ണിയുടെ മറുപടി എന്ന മട്ടില്‍ ഇതിനെ കണ്ടാല്‍ മതി. ഇതിനു ബെര്ളിച്ചായന് ഒരു മറുപടി പോസ്റ്റു കൂടെ അങ്ങ് കാച്ചിയാല്‍ നൂറല്ല നൂറ്റിയൊന്ന് ഡോളര്‍ ഞാന്‍ തരും. തുടരും ..