കോംപ്ലാന്‍ സ്ഥിരമായി കുടിക്കുന്ന കുട്ടികള്‍ക്ക് ഇരട്ടി വളര്‍ച്ചയാണ്.
ഈയിടെ നടത്തിയ ഒരു 'പരീച്ചണത്തില്‍' തെളിഞ്ഞത് കോംപ്ലാന്‍ കുടിക്കുന്ന കുട്ടികള്‍ ഒരു വര്‍ഷത്തിനിടയില്‍ 60 mm ഉയരം വെച്ചപ്പോള്‍ അത് കുടിക്കാത്ത കുട്ടികള്‍ വെറും 30 mm മാത്രമാണ് ഉയരം കൂടിയത് എന്നത്രേ ... (ഇത് ഏത് കൂതറ 'സാസ്ത്രച്ച്ചന്‍' നടത്തിയ പരീക്ഷണമാണ് എന്ന് ചോദിക്കരുത്, ഏഷ്യാനെറ്റില്‍ കണ്ട പരസ്യമാണ്).
ഇന്നത്തെ പല കുള്ളന്മാരും അങ്ങനെ ആയിപ്പോയത് ചെറുപ്പകാലത്ത് കോംപ്ലാന്‍ കിട്ടാതിരുന്നതിന്റെ ഫലമായിട്ടാട്ടാണെന്ന് ഈ സാസ്ത്രച്ച്ചന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ശ്ശോ.. ഈ കോംപ്ലാന്‍ ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?. ആലോചിച്ചിട്ട് തല കറക്കം വരുന്നു. ഡോബര്‍മാന്‍ പോലെ തലയുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ കുട്ടികള്‍ കൊടിച്ചിപ്പട്ടികളെപ്പോലെ ചുരുണ്ടുണങ്ങുമായിരുന്നു .
കുട്ടിക്കാലത്ത് അമിതാബ് ബച്ചന് രണ്ടു 'ഗപ്പ് ഗോംപ്ലാന്‍' കൊടുക്കാന്‍ അമ്മക്ക് തോന്നിയത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കില്‍ ആമിര്‍ഖാനെപ്പോലെ ബച്ചനും കുള്ളനായേനെ. ബച്ചന്റെ അമ്മ കാണിച്ച ആ വിവേകം എ കെ ആന്റണിയുടെ അമ്മക്ക് ഉണ്ടായിരുന്നെങ്കില്‍ പരേഡിന് സല്യൂട്ട് അടിക്കാന്‍ അദ്ദേഹമിങ്ങനെ കഷ്ടപ്പെടേണ്ടതില്ലായിരുന്നു. മന്ത്രി പോകുന്നിടത്തൊക്കെ വിക്ടറി സ്ടാന്ടുമായി നടക്കേണ്ട ഗതികേട് ഇന്ത്യന്‍ സൈന്യത്തിനും വരില്ലായിരുന്നു.
സോണിയ ഗാന്ധി പ്രിയങ്കക്ക് വേണ്ടത്ര കോംപ്ലാന്‍ കൊടുത്തപ്പോള്‍ രാഹുലിന്റെ കാര്യത്തില്‍ അല്പം പിശുക്കി. കേരള രാഷ്ട്രീയത്തില്‍ നന്നായി കോംപ്ലാന്‍ കുടിച്ചയാള്‍ തലേക്കുന്നില്‍ ബഷീറാണ്. തലവര നന്നായില്ല എന്ന ഒരു ദോഷമേ അദ്ദേഹത്തിനുള്ളൂ .
കുട്ടിക്കാലത്ത് ഇച്ചിരി കോംപ്ലാന്‍ കിട്ടിയത് കൊണ്ട് ഈ എണ്‍പത്തിയാറാം വയസ്സിലും അച്ചുമാമന്‍ തലയുയര്‍ത്തി നെഞ്ച് വിരിച്ച് നടക്കുന്നു. ആ ഭാഗ്യം കിട്ടാത്ത പാവം പിണറായിയണ്ണന്‍ തലയും താഴ്ത്തി കുനിഞ്ഞു നടക്കുന്നു. ചുമലില്‍ അരിച്ചാക്കു കേറ്റിയ പോലുള്ള ആ നടത്തത്തിന്റെ പിന്നിലെ യഥാര്‍ത്ഥ വില്ലന്‍ കോംപ്ലാന്‍ ആണെന്നത് എത്ര പേര്‍ക്ക് അറിയാം?
ഇങ്ങനെ കുള്ളന്‍മാരുടെയും 'നീളന്‍മാരുടെയും' ജീവിക്കുന്ന ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ വേണ്ടത്രയുള്ളപ്പോള്‍ കോംപ്ലാന്‍ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് കുട്ടികളോട് കാണിക്കുന്ന കൊടും ചതിയായിരിക്കും.
മാത്രമല്ല ഒരു വര്ഷം കോംപ്ലാന്‍ കൊടുത്താല്‍ ഇത്രയും ഉയരും വെക്കുമെങ്കില്‍ പത്തു വര്ഷം തുടര്‍ച്ചയായി കൊടുത്താലുള്ള സ്ഥിതിയെന്താവും ? ചമ്പതെങ്ങ് പോലെ നമ്മുടെ പുള്ളാര് വളരുന്നത് കണ്ടു മനം കുളിര്‍ക്കാം. മറ്റൊരു ഗുണവുമുണ്ട്.. ഉയരക്കൂടുതല്‍ കാട്ടി കണ്ട അലവലാതികളൊക്കെ ഗിന്നസ് ബുക്കില്‍ കയറുന്നത് തടയാനും സാധിക്കും ..
കോംപ്ലാന്‍ കൊടുക്കാന്‍ മറക്കല്ലേ.