എല്ലാ ബ്ലോഗിലും മഴയുടെ ചിത്രങ്ങളാണ്. ടീവീയിലും പത്രങ്ങളിലും മഴക്കെടുതികളും. വള്ളിക്കുന്നിലും മഴ പെയ്യുന്നുണ്ട്. പക്ഷെ ഒരു പത്രക്കാരനും അങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ല. അവിടുത്തെ ഫോട്ടോ കൊടുക്കുന്നുമില്ല. ഇതില്‍ ഞങള്‍ക്ക് അതിയായ പ്രതിഷേധമുണ്ട്. കുത്തൊഴുക്കില്‍ ആരും മരിച്ചിട്ടില്ല എന്നത് ശരി തന്നെ. അത് ഞങളുടെ കുറ്റമാണോ?. പക്ഷെ എത്ര പേര്‍ക്ക് പനി പിടിച്ചു. വയറിളക്കം വന്നവര്‍ക്ക് കണക്കില്ല. കുറെ പേര്‍ ചളി വെള്ളത്തില്‍ കാല്‍ വഴുതി വീണു. അതിലൊരാള്‍ ഇപ്പോഴും ആശുപത്രിയിലാണ്. ഇതിലേതെങ്കിലും ഒന്ന് വാര്‍ത്തയായി കൊടുത്തു കൂടെ.
ഇത് കുഞ്ഞിരാരുവിന്റെ ചായക്കട. എല്ലാം വെള്ളത്തിലായി.. ഇനി ഈ പഴക്കുല മാത്രം ബാക്കി.
ഇത് അരിയല്ലൂര്‍ അങ്ങാടി. ഇങ്ങനെയായാല്‍ ഇവിടെ എന്ത് കച്ചവടം നടക്കാനാ.
കപ്പെക്കാട് റോഡിന്റെ അവസ്ഥയാണിത്. കാല്‍ നനയാതെ ഒരടി നടക്കാന്‍ പറ്റുമോ?.
ഇത് കൊങ്ങന്‍ ബസാറിലെ സ്രാമ്പ്യ. എങ്ങനെ കയറും ഉള്ളിലോട്ട് ..
വള്ളിക്കുന്നിലെ തെങ്ങിന്‍ തൈകളൊക്കെ ഇത് പോലെ വെള്ളത്തിലായി.
ഇനി പറയൂ, ഇതിലൊന്നും വാര്‍ത്തക്ക് പറ്റിയ കോപ്പില്ലേ.. അപമാനിക്കുന്നതിനും ഒരു പരിധിയുണ്ട്.