
ചുരുക്കത്തില്‍ നാട്ടുകാര്‍കൊക്കെ പച്ച വെള്ളം പോലെ അറിയാവുന്ന ഒരു കാര്യം കണ്ടു പിടിക്കാന്‍ കൊല്ലം 17 തുലച്ച ഇതിയാന്റെ തല മാഡം തുസ്സാഡിന്റെ മ്യൂസിയത്തില്‍ മെഴുക് പുരട്ടാതെ വെക്കണം. നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം എന്ന് പറഞ്ഞാണത്രെ സര്‍ക്കാര്‍ കക്ഷിക്ക് പണി കൊടുത്തത്. 17 കൊല്ലം ചുരണ്ടി എഴുതിയ ഈ റിപ്പോര്‍ട്ടില്‍ എന്താനുള്ളതെന്നു സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പുറത്തു വിടണം . അല്ലാത്ത പക്ഷം അതിനുള്ളില്‍ എന്താനുള്ളതെന്നു അറിയാനുള്ള ആകാംക്ഷയാല്‍ ഇന്ത്യക്കാരൊക്കെ അറ്റാക്ക് വന്നു ചത്ത് പോകും.. പറഞ്ഞില്ലാന്നു വേണ്ട..
