സമ്മേളനങ്ങളും മുദ്രാവാക്യം വിളികളും കൊണ്ട് പൊറുതി മുട്ടിയവരാണ് നാം. റോഡുകളും വാഹനങ്ങളും ബ്ലോക്ക് ചെയ്ത് അര്‍ത്ഥശൂന്യമായ ആള്‍കൂട്ടങ്ങളായി മാറുന്ന 'മഹാ സമ്മേളനങ്ങള്‍' നമ്മുടെ സാംസ്കാരിക ജീവിതത്തിന്റെ നിറം കെടുത്താറുണ്ട്.
കോഴിക്കോട്ട് ഇക്കഴിഞ്ഞ ദിവസം തീര്‍ത്തും വ്യത്യസ്തമായ ഒരു സമ്മേളനം നടന്നു. കൊടികളും മുദ്രാവാക്യങ്ങളും ഇല്ലാത്ത വേറിട്ട ഒരു സംഗമം. ബധിരരും മൂകരുമായ ആയിരത്തോളം പേര് ഒത്തുകൂടിയ ചൈതന്യ ധന്യമായ ഒരു പകല്‍. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ച ദിവസം.
'ഞാന്‍ ഒറ്റയ്ക്കല്ല, എന്നോടൊപ്പം ഒരുപാട് പേരുണ്ട് 'എന്ന് അവരില്‍ ഓരോരുത്തരും തിരിച്ചറിഞ്ഞ നാള്.. ഈ 'മിണ്ടാപ്രാണി'കളുടെ സംഗമം സംഘടിപ്പിച്ച ഐ എസ് എം പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം..
സാമൂഹ്യ പ്രവര്‍ത്തനമെന്നത് സ്റ്റേജില്‍ കയറി അട്ടഹാസം മുഴക്കുന്ന ഒരു 'അലമ്പ് 'ഏര്‍പ്പാട് മാത്രമല്ലെന്ന് ഓര്‍മ്മപ്പെടുത്തുവാന്‍ വല്ലപ്പോഴും ഒരിക്കല്‍ ഇങ്ങനെയൊക്കെ ചിലത് നടന്നേ പറ്റൂ.