മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും കാണാന്‍ സൗദിയിലെ ജിദ്ദ ശറഫിയയില്‍ ഇന്നലെ തടിച്ചു കൂടിയവരാണിത്. ഒരു സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനത്തിന് ഇരുവരും എത്തുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടിരുന്നെങ്കിലും മമ്മൂട്ടി വന്നില്ല. സുരേഷ് ഗോപിയെ ഒരു നോക്ക് കണ്ടു ജനം സായൂജ്യ മടഞ്ഞു. . തിക്കിലും തള്ളിലും ആശുപത്രിയുടെ കവാടം പൊട്ടിച്ചിതറി..
സൗദി പോലീസുകാരുടേയും അറബികളായ അതിഥികളുടെയും കണ്ണ് തള്ളിപ്പോയി. ഇവിടെ ഇങ്ങനെയൊന്നും പതിവില്ലാത്തതാണ്..
ജനം ഇങ്ങനെ ആര്‍ത്തിരമ്പണമെങ്കില്‍ വന്നയാള്‍ ചില്ലറക്കാരനല്ല എന്ന് അവര്‍ക്കും തോന്നിക്കാണണം. സുരേഷ് ഗോപിയോടൊപ്പം ഫോട്ടോ എടുക്കാന്‍ അവരും മത്സരിക്കുന്നത് കാണാമായിരുന്നു. താടി വെച്ച ഒരു അറബി സുരേഷ് ഗോപിയുടെ കൈ പിടിച്ചു ലോകം കീഴടക്കിയ മട്ടില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു.. പെണ്‍കുട്ടികളോടൊപ്പം ആടുകയും പാടുകയുമൊക്കെ ചെയ്യുന്ന ഒരു സിനിമാക്കാരനാണ് ഇയാള്‍ എന്ന് ആ പാവം അറിഞ്ഞുകാണില്ല എന്നുറപ്പ്.
പറഞ്ഞു വരുന്ന കാര്യമതല്ല.. ജിദ്ദയില്‍ പലരും വന്നിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ , സാംസ്കാരിക നായകര്‍ , മത പണ്ഡിതന്മാര്‍ , അങ്ങനെ പലരും. പക്ഷെ ഇതുപോലൊരു ജനക്കൂട്ടം ഇതാദ്യമാണ്. താരങ്ങളുടെ ഒരു 'വെല' നോക്കണേ..
മ്യാവൂ : സിനിമാക്കാര്‍ വരുന്നിടത്ത് പത്രപ്രവര്‍ത്തകന്‍ എന്ന ലേബലില്‍ 'പോട്ടം' പിടിക്കാന്‍ നിങ്ങളും പോയല്ലോ..? അത് പിന്നെ.. മമ്മൂട്ടിയൊക്കെ വരുമെന്ന് പറഞ്ഞാല്‍ .