
തോളിലേക്ക് കാലുകള്‍ മടക്കി തലയുടെ പിറകിലൂടെ ഒടിച്ചെടുത്ത് ഒരു റബ്ബര്‍ പന്ത് പോലെ.. ആ മറിയലിനിടയിലും തകര പാത്രത്തിലേക്ക് തെറിച്ചു വീഴുന്ന നാണയ തുട്ടുകളിലേക്ക് അവളുടെ നോട്ടം.
തൊട്ടപ്പുറത്തെ വീഡിയോ ഷോപ്പിനു ചുറ്റും മറ്റൊരു ആള്‍കൂട്ടം. എല്ലാ കണ്ണുകളും ടീവീ സ്ക്രീനിലേക്ക്. സ്റ്റാര്‍ സിങ്ങറിന്‍റെ മറ്റൊരു എപിസോഡ് തുടങ്ങാറായി.